കോവിഡിനിടയിലും ഏറെ പ്രതീക്ഷകളോടെ 2021 നെ വരവേറ്റ് ലോകം. . പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യുസീലന്‍ഡിലും പുതുവര്‍ഷം എത്തി. ന്യൂസീലൻഡില്‍ ഓക്‌ലൻഡിലും വെല്ലിങ്ടനിലുമാണ് ആദ്യം പുതുവർഷം പിറന്നത്.
കോവിഡ് 19 നിടയിലും പുതുവര്‍ഷത്തെ ആവേശത്തോടെയാണ് ന്യുസീലന്‍ഡ് വരവേറ്റത്. ആര്‍പ്പുവിളികളോടെയും വെടിക്കെട്ടോടെയും ജനങ്ങള്‍ പുതുവര്‍ഷത്തെ വരവേറ്റു. ന്യൂസിലാന്‍ഡിനു ശേഷം ഓസ്‌ട്രേലിയയിലാണ് പുതുവര്‍ഷമെത്തുക. പിന്നീട് ജപ്പാന്‍, ചൈന, ഇന്ത്യ എന്നിങ്ങനെയാണ് പുതുവര്‍ഷ ദിനം കടന്നുപോകുക.
മേരിക്കയ്ക്കു കീഴിലുള്ള ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് അവസാനം പുതുവര്‍ഷം എത്തുക. എന്നാല്‍ ഇവിടെ മനുഷ്യവാസം ഇല്ല. ലണ്ടനില്‍ ജനുവരി ഒന്ന് പകല്‍ 11 മണിയാകുമ്പോഴാണ് ഈ ദ്വീപുകളില്‍ പുതുവര്‍ഷം എത്തുക.
മഹാമാരി പഠിപ്പിച്ച നിരവധി പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് 2020 നമ്മോട് വിടപറയുമ്പോൾ കൊവിഡ് വാക്സിൻ തരുന്ന പ്രതീക്ഷയിൽ അടച്ചുപൂട്ടലുകളിൽ നിന്ന് സ്വതന്ത്രമാകുന്ന വർഷമായിരിക്കും 2021 എന്ന പുത്തൻ പ്രതീക്ഷയിലാണ് ലോകം.