ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

Share
ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡൻറ് റോഡിൽ കുത്തേറ്റ് മരിച്ചു

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തിൽ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു. എറിൻ പിയാസെന്റി (32) ആണ് കൊല്ലപ്പെട്ടത്. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയിൽ പ്രവേശിച്ച് ദിവസങ്ങൾക്കകമാണ് ദാരുണമായ കൊലപാതകം.

തിരക്കേറിയ ടൈംസ് സ്‌ക്വയറിലൂടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എറിനെ യാതൊരു പ്രകോപനവും കൂടാതെ 49-കാരിയായ പമേല സിസ്നെറോസ് എന്ന സ്ത്രീ ആക്രമിക്കുകയായിരുന്നു. ആദ്യം സബ്‌വേ സ്റ്റേഷനിൽനിന്ന് പുറത്തുവന്ന 68 വയസ്സുകാരനായ വിനോദസഞ്ചാരിയെ ആണ് പമേല കുത്തിപ്പരിക്കൽപ്പിച്ചത്. തുടർന്നാണ് തൊട്ടടുത്ത് ഉണ്ടായിരുന്ന എറിൻ പിയാസെന്റിക്ക് നേരെ തിരിയുകയായിരുന്നു. തീവ്രമായി പരിക്കേറ്റ എറിനെയും 68-കാരനെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും എറിന്റെ ജീവൻ രക്ഷിക്കാനായില്ല. 68-കാരൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വിവരമറിഞ്ഞ് സംഭവസ്ഥലത്തെത്തിയ ന്യൂയോർക്ക് പോലീസ് അക്രമിയോട് കത്തി താഴെയിടാൻ ആവശ്യപ്പെട്ടെങ്കിലും ഇവർ വഴങ്ങിയില്ല. കീഴടങ്ങാൻ കൂട്ടാക്കാതിരുന്ന സ്ത്രീ പോലീസുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മുന്നോട്ട് കുതിച്ചു. പോലീസ് സ്റ്റൺ ഗൺ ഉപയോഗിച്ച് തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് നടത്തിയ വെടിവെപ്പിൽ അക്രമി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മൂന്നുകുട്ടികളുടെ അമ്മയായ പ്രതി മാനസികരോഗമുള്ള ആളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

അടുത്തിടെയാണ് എറിനും ഭർത്താവ് ഫ്രാങ്കും ഒരു പെൺകുഞ്ഞ് പിറന്നത്. പ്രസവാവധിയുടെ സന്തോഷം പങ്കുവെച്ച് കുടുംബത്തോടൊപ്പം ചെലവഴിച്ച ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപാണ് എറിൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നത്.

എറിന്റെ ദാരുണമായ വേർപാടിൽ ബാങ്ക് ഓഫ് അമേരിക്കയും ഫോർദാം ലോ സ്‌കൂളും കടുത്ത ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി. പ്രിയപ്പെട്ട സഹപ്രവർത്തകയുടെ വേർപാട് സഹിക്കാവുന്നതിലും അപ്പുറമാണെന്ന് ബാങ്ക് ഓഫ് അമേരിക്ക പ്രതികരിച്ചു.

Read more

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

IDSFFK; ഡെലിഗേറ്റ് രജിസ്‌ട്രേഷൻ ഇന്നു മുതല്‍, സ്റ്റുഡന്റ്സ് പാസുകൾ ഇരട്ടിപ്പിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 18ാമത് രാജ്യാന്തര ഡോക്യുമെന്ററി, ഹ്രസ്വചിത്രമേള (ഐ.ഡി.എസ്.എഫ്.എഫ്

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

കാത്തിരിപ്പിന് വിരാമം; ആപ്പിളിൻ്റെ ഫോൾഡബിൾ ഫോണായ ഡ്യുവോ അവതരിപ്പിച്ചു, വില ഇങ്ങനെ !

ന്യൂയോർക്ക്: കാത്തിരിപ്പിന് വിരാമമിട്ട് ഫോൾഡബിൾ ഫോണായ ഡ്യുവോ ഐ ഫോൺ ആപ്പിൾ അവതരിപ്പിച്ചു. കമ്പനിയുടെ ചരിത്രത്തിലാദ്യമായി അവതരി

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

അഭിനയ പ്രതിഭകൾ നേർക്കുനേർ; ഉർവശി- ജോജു ചിത്രം 'ആശ' നാളെ തിയേറ്ററുകളിൽ

മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളായ ഉര്‍വ്വശിയും ജോജു ജോര്‍ജ്ജും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന 'ആശ'യുടെ ചങ്കിടിപ്പേറ്റുന്

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

മെസ്സേജ് വരും; വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം മുന്‍കൂട്ടി അറിയിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തി കെഎസ്ഇബി. വൈദ്യുതി നിയന്ത്രണം ഏതുസമയത്ത് എന്