വെല്ലിങ്ടൺ: ന്യൂസീലന്‍ഡിലെ മുസ്ലീം പള്ളികളിൽ കൂട്ടക്കുരുതി നടത്തിയ പ്രതി ബ്രന്റൺ ടാറന്റിന് ശിക്ഷ വിധിച്ച് കോടതി. പരോളില്ലാത്ത ജീവപര്യന്തം തടവാന് കോടതി വിധിച്ച ശിക്ഷ. ന്യൂസീലന്‍ഡില്‍ ആദ്യമായാണ് ഇത്ര കഠിനമായ ശിക്ഷയ്ക്ക് ഒരാള്‍ വിധേയനാവുന്നത്.
മനുഷ്യത്വരഹിതവും അതിക്രൂരവുമായ കൂട്ടക്കൊലയാണ് പ്രതി നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. വെറുപ്പിന്റെ പ്രത്യയശാസ്ത്രമാണ് സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരപരാധികളായ മനുഷ്യരെ കൊന്നൊടുക്കാൻ പ്രതിയെ പ്രേരിപ്പിച്ചതെന്ന് ശിക്ഷ വിധിച്ച ജഡ്ജ് കാമറൺ മാൻഡെർ പറഞ്ഞു. പിതാവിന്റെ കാലില്‍ പറ്റിപ്പിടിച്ചു നിന്ന മൂന്ന് വയസ്സുള്ള കുഞ്ഞിനെ വരെ നിങ്ങള്‍ മനപ്പൂര്‍വ്വം കൊന്നു”, എന്നാണ് വിധി പുറപ്പെടുവിച്ച് കൊണ്ട് ജഡ്ജി കാമറൂണ്‍ മാന്‍ഡര്‍ പറഞ്ഞത്. ഇത്തരം അക്രമങ്ങളെ നിഷേധിക്കുന്ന തരത്തിൽ കോടതിക്ക് നടപടിയെടുക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2019 മാര്‍ച്ച് 15നാണ് ന്യൂസീലന്‍ഡിലെ രണ്ട് പള്ളികളില്‍ വംശീയ വെറിക്കാരനായ ബ്രെന്‍ടണ്‍ ടാരന്റ് വെടിവെപ്പ് നടത്തിയത്. ക്രൈസ്റ്റ്ചര്‍ച്ചിലെയും ലിന്‍വുഡിലെയും പള്ളികളില്‍ പ്രാര്‍ഥനയ്ക്കിടെയാണ് സംഭവം. 51 പേരുടെ ജീവനാണ് വെടിവെപ്പിൽ നഷ്ടമായത്. കൂട്ടവെടിവെപ്പുകള്‍ അപൂര്‍വമാണ് ന്യൂസീലന്‍ഡില്‍. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടവെടിവെപ്പാണിത്. കൊലയാളി ബ്രന്റണ്‍ ടാരന്റ് ഹെല്‍മെറ്റില്‍ ല്‍ ഘടിപ്പിച്ച ക്യാമറവഴി കൂട്ടക്കുരുതി ഫെയ്‌സ്ബുക്കിലൂടെ തത്സമയം സംപ്രേഷണം ചെയ്തതും ലോകത്തെഒന്നടങ്കം ഞെട്ടിച്ചു.