കമ്മലുകളിലെ ന്യൂജൻ തരംഗം

കമ്മലുകളിലെ ന്യൂജൻ  തരംഗം
product-500x500 (1)

ഓർമകളും, പഴമയും, നിറഞ്ഞ ആത്തോലമാരുടെ ആമാടപെട്ടികളായാലും, പുതുമയുടെ  ബ്യുട്ടിബോക്സ്സിലായാലും, ആഭരണങ്ങൾ  എന്നും കാലത്തിനൊത്ത് മാറുന്നവയായിരുന്നു.അവയിൽ പ്രധാനിയാണ് കമ്മലുകൾ.
ഇതിൽത്തന്നെ മുൻ‌തൂക്കം  സ്വർണകമ്മലുകൾക്കാണ്. സാരിയെന്നു പറഞ്ഞാൽ ഭ്രാന്താകുന്ന സ്ത്രീകൾക്ക് സാരിയോട് മാത്രമല്ല, സ്വർണ്ണത്തോടും, സ്വർണ്ണക്കമ്മലുകളോടുമുണ്ടി ഭ്രാന്ത്.  ഇതിൻ്റെകാര്യം  മറ്റൊന്നുമല്ല  എന്തെങ്കിലും   വിശേഷചടങ്ങുകളിലും അല്ലാതെ സാധാരണയായും ഉപയോഗിക്കാവുന്ന പണിത്തരമാണ് സ്വർണകമ്മലിൻ്റത്.സ്ത്രീകൾക്ക്   അണിയാൻ ഏറെ ഇഷ്ട്ടവും ആഗ്രഹവും സ്വർണ്ണക്കമ്മലുകളാണ്.പുതിയ തലമുറയ്ക്ക് സ്വർണ്ണക്കമ്മലിൽത്തന്നെ ആൻ്റിക് കളക്ഷനോടും,ടെമ്പിൾ   കലക്ഷനോടുമാണ്  താല്പര്യം.സ്വർണ്ണത്തെപ്പോലെ തുറിച്ചുനിൽക്കുന്ന  നിറമില്ലെന്നതാണ് ഇതിൻ്റെ വലിയൊരു പ്രത്യേകത,കൂടാതെ വിലയും കൂടുതലാണ്.കമ്പോള നിലവാരത്തിലുള്ള സ്വർണ്ണത്തിൻ്റെ  വിലയ്ക്ക് അനുസരിച്ചും കമ്മലിൻ്റെ പണിത്തരത്തിനനുസരിച്ചുമാണ് വില നിശ്ചയിക്കുന്നത്.കാലം എത്രതന്നെ  പുരോഗമിച്ചാലും പുതിയതലമുറയ്ക്ക്  ഇപ്പഴും പ്രിയം പരമ്പരാഗത ഡിസൈനുകളായ ജിമിക്കി,പാലക്കാ,പവിത്രക്കെട്ട് തുടങ്ങിയവയോടാണ്. ഇത് നമ്മുടെ പാരമ്പര്യത്തിൻ്റെ മാറ്റ്  ഒന്നുകൂടെ കൂട്ടുന്നു.

സ്റ്റഡ്‌സും, ഹൂപ്സുംമാണ്  താരം

ചുരുങ്ങിയ കാലംകൊണ്ട് പെണ്മനസ്സുകളിൽ ഇടംനേടിയ ഡിസൈനുകളാണ് സ്റ്റെഡ്‌സും ഹൂപ്സും. പ്രായഭേദമില്ലാതെ ധരിക്കാവുന്നതും സ്ത്രീ സൗന്ദര്യത്തിൻ്റെ മാറ്റ് കൂട്ടുന്നതുമായ ഡിസൈനുകളിലാണ്  സ്റ്റഡ്‌സും ഹൂപ്സും  നിർമ്മിച്ചിരിക്കുന്നത്. നൂറു രൂപമുതൽ  സ്റ്റഡ്‌സും ഹൂപ്സും വിപണിയിൽ ലഭ്യമാണ്. ആൺ പെൺ ഭേദമില്ലാതെ ഫാഷൻ്റെ പുതുമയെ ഇഷ്ടപ്പെട്ടവരിലാണ് ഹൂപ്സ്  കമ്മലുകൾ വലിയ തരംഗങ്ങൾ സൃഷ്ടിച്ചത്. മിക്സ് ആൻഡ് മാച്ച് കമ്മലുകളുടെ കാലമാണിത്. അതുകൊണ്ടുതന്നെ ഇത്തരം മോഡലുകൾക്കാണ് വിപണിയിൽ മുൻതൂക്കം. ഫാഷൻ രംഗത്തെ ഒരു വിപ്ലവം തന്നെയാണ് ഈ പുതിയ കണ്ടുപിടിത്തം.

പ്രിയം ഡയമണ്ടിനോട്

ഡയമണ്ടിനോടുള്ള പെൺകുട്ടികളുടെ കമ്പവും ഒട്ടും കുറവല്ല. ഡയമണ്ട് നിത്യേന ഉപയോഗിക്കുന്നതിനേക്കാളേറെ ആഘോഷവേളകളിലാണ് ഉപയോഗിക്കാറ്. സിമ്പിളായപണിത്തരങ്ങളാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ഇവയുടെ കണ്ണഞ്ചിപ്പിക്കുന്ന തിളക്കവും, ആകർഷകമായ ഡിസൈനുകളുമാണ് രാത്രികാല ആഘോഷങ്ങളിൽ കോക്‌ടെയ്ൽ ഡയമണ്ട് കമ്മൽ ധരിക്കാൻ പെൺകുട്ടികളെ പ്രേരിപ്പിക്കുന്നത്. .മുൻകാലങ്ങളിൽ ഡയമണ്ട് എന്നത് കാശുള്ളവന്റെ മാത്രം സ്വപ്നമായിരുന്നു എന്നാൽ ഇന്ന് അയ്യായിരം രൂപമുതലങ്ങോട്ട് ഡയമണ്ട് കമ്മലുകൾ ജ്വല്ലറികളിൽ ലഭ്യമാണ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു