ഫോക്സ് വാഗണൻ 100 കോടി പിഴയടക്കണം; ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവ്

ഫോക്സ് വാഗണൻ  100 കോടി പിഴയടക്കണം; ദേശീയ ഹരിത  ട്രിബ്യൂണൽ ഉത്തരവ്
logo-german-carmaker-volkswagen-seen-vw-dealership-hamburg-october-28-2013-volkswagen-due

ജര്‍മ്മന്‍ ആഡംബര വാഹനനിര്‍മ്മാതാക്കാളായ വോക്സ് വാഗണോട് വെള്ളിയാഴ്ച വൈകുന്നേരത്തിനകം 100 കോടി രൂപ പിഴ അടക്കണമെന്ന് ദേശീയ ഹരിത  ട്രിബ്യൂണൽ ഉത്തരവിട്ടു. ദില്ലിയിൽ അന്തരീക്ഷ മലിനീകരണം കൂട്ടാൻ വോക്സ് വാഗണ്‍ കാറുകൾ കാരണമായി എന്നാണ് ദേശീയ ഹരിത ട്രിബ്യൂണലിന്റെ  കണ്ടെത്തൽ.100 കോടി രൂപ വെള്ളിയാഴ്ച വൈകുന്നേരത്തിനകം അടയ്ക്കണം. ഇല്ലെങ്കില്‍ കമ്പനിയുടെ  ഇന്ത്യയിലെ എംഡിയെ അറസ്റ്റ് ചെയ്യുമെന്ന് ട്രിബ്യൂണൽ മുന്നറിയിപ്പ് നൽകി. 2016ലെ കണക്കുകൾ പ്രകാരം 48 ടണ്ണിലധികം വിഷവാതകമാണ് വോക്സ് വാഗണ്‍ കാറുകൾ പുറത്തുവിട്ടത്. ഈ കാരണത്താൽ 171 കോടി  രൂപ പിഴയടക്കാൻ പറഞ്ഞെങ്കിലും 48 മണിക്കൂറിനകം ഇതിൽ 100 കോടി  കെട്ടിവെക്കാനാണ് ഹരിത ട്രിബ്യൂണൽ ഇപ്പോൾ പുറപ്പെടിവിച്ചിരിക്കുന്ന ഉത്തരവ്.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്