വെനസ്വേല പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മൂന്നാം തവണയും നിക്കോളാസ് മഡൂറോയ്ക്ക് വിജയം
51 ശതമാനം വോട്ടുകൾ നേടിയാണ് മഡൂറോ ജയിച്ചു കയറിയത്. നിലവിലെ പ്രസിഡണ്ടും ഇടതുപക്ഷ സ്ഥാനാർത്ഥിവുമായ നിക്കോളാസ് മഡൂറോ എതിർ സ്ഥാനാർത്ഥായ വലതുപക്ഷ നേതാവ് എഡ്മുണ്ടോ ഗോൺസാലസിനെയാണ് തോൽപ്പിച്ചത്. എഡ്മുണ്ടയിക്ക് 44 ശതമാനം വോട്ടുകൾ നേടാൻ സാധിച്ചുള്ളൂ. തുടർച്ചയെ മൂന്നാം തവണയാണ് മഡൂറോ വെനസ്വേലൻ പ്രസിഡണ്ട് അധികാരം ഏൽക്കാൻ പോകുന്നത്. നേരത്തെ സർവേകളെല്ലാം മഡൂറോ വിജയിക്കുമെന്ന് റിപ്പോർട്ടുകൾ നൽകിയിരുന്നു.സർവേ റിപ്പോർട്ടുകൾ വന്നതോടെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം അദ്ദേഹത്തിനെതിരെ അപകീർത്തി പ്രചാരണങ്ങൾ ശക്തമാക്കിയിരുന്നു. മഡൂറോ സ്വേച്ഛാധിപതിയെന്നും വലതുപക്ഷ നേതാവ് ഗോൺസാലസിനെ ജനാധിപത്യ വാദിയെന്നും വിശേഷിപ്പിച്ചായിരുന്നു പ്രചാരണം. എന്നാൽ എല്ലാ പ്രചാരണങ്ങളെ മറികടന്ന് ജനവിധി വന്നപ്പോൾ നിക്കോളാസ് മഡൂറോ വൻ വിജയം കൈവരിക്കുകയായിരുന്നു