കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ മലയോര മേഖലകളിൽ കൂടിയുള്ള രാത്രി യാത്ര ഒഴിവാക്കേണ്ടതാണെന്നു ജില്ലാ കളക്ടർ എൻ. എസ്.കെ ഉമേഷ് അറിയിച്ചു.
ഇന്ന് (25 ചൊവ്വ) രാത്രി 7 മുതൽ നാളെ(ബുധൻ) രാവിലെ 6 വരെയാണ് ശ്രദ്ധ വേണ്ടത്. മണ്ണിടിച്ചിൽ ഭീഷണി ശക്തമായി നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പുലർത്തണമെന്ന് കളക്ടർ അറിയിച്ചു.