‘സാറ് സെയ്‌താനാണെങ്കിൽ, നുമ്മ ഇബിലീസാണ്’; തുറമുഖം ടീസർ

0

മലയാള സിനിമ പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമായ തുറമുഖത്തിന്റെ ടീസർ എത്തി. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രം കൊച്ചി തുറമഖം പശ്ചാത്തലമാക്കിയാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും മറ്റും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.

നിവിന്‍ പോളിക്ക് പുറമെ നിമിഷ സജയന്‍, ബിജു മേനോന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, അര്‍ജുന്‍ അശോകന്‍, ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കൊച്ചി തുറമുഖത്ത് നിലനിന്നിരുന്ന ചാപ്പ എന്ന സമ്പ്രദായത്തെക്കുറിച്ചാണ് തുറമുഖം എന്ന സിനിമ. വിപ്ലവാന്തരീക്ഷത്തിന്റെ പശ്ചാത്തലത്തിലുള്ളതാണ് തുറമുഖം സിനിമ. കടലും കരയും മനുഷ്യരും കെട്ടുപിണഞ്ഞു കിടക്കുന്ന കഥാന്തരീക്ഷത്തില്‍ മൂന്ന് കാലഘട്ടങ്ങളുടെ ജീവിതം പകര്‍ത്തുന്ന ചിത്രമാണിത്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം 1950 കളിൽ സെറ്റ് ചെയ്ത പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. ഛായാഗ്രഹണം രാജീവ് രവി തന്നെയാണ്. കഥ, തിരക്കഥ, സംഭാഷണം ഗോപൻ ചിദംബരം.