എലോൺ മസ്കല്ല ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ

Share

ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആരെന്ന തർക്കത്തിന് അന്ത്യം. ലൂയിസ് വിറ്റണിന്റെ ചെയർമാനും സിഇഒയുമായ ബെർണാഡ് അർനോൾട്ട്, എലോൺ മസ്‌കിനെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന പട്ടം സ്വന്തമാക്കി . ഫോർബ്സ് പട്ടിക പ്രകാരം , ഫ്രഞ്ച് ശതകോടീശ്വരനായ അർനോൾട്ടിന്റെയും കുടുംബത്തിന്റെയും ആസ്തി 23.6 ബില്യൺ ഉയർന്ന് 207.6 ബില്യൺ ഡോളറായി വളർന്നിട്ടുണ്ട്.  ഡിയോർ, ബൾഗാരി, സെഫോറ തുടങ്ങിയ ആഡംബര ഉൽപ്പന്ന ബ്രാൻഡുകളുടെ പിന്നിലെ സ്ഥാപനമാണ് ലൂയിസ് വിറ്റൻ

ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് അർനോൾട്ടിന്റെ ആസ്തി ടെസ്‌ല സിഇഒ എലോൺ മസ്കിന്റെ ആസ്തിയായ 204.7 ബില്യൺ ഡോളറിനെ മറികടന്നത്. മസ്കിന് ഏകദേശം 13 ശതമാനം നഷ്ടം വന്നതിന് പിന്നാലെയാണ് അർനോൾട്ടിന് ഈ പദവി കിട്ടുന്നത്.  ബെർണാഡ് അർനോൾട്ടാണോ എലോണ്‍ മസ്കാണോ ആരാണ് ഏറ്റവും വലിയ ധനികനെന്ന കാര്യത്തിൽ 2022 മുതൽ തന്നെ വ്യത്യസ്ഥ റിപ്പോര്‍ട്ടുകള്‍ പ്രകാരം അഭിപ്രായ ഭിന്നതകളുണ്ടായിരുന്നു.  2022 അവസാനത്തോടെ തന്നെ മിസ്റ്റർ അർനോൾട്ട് മസ്കിനെ മറികടന്നിരുന്നതായും റിപ്പോർട്ടുണ്ട്. എന്നിരുന്നാലും 199 ബില്യൺ ഡോളർ ആസ്തിയുള്ള മസ്‌ക് തന്നെയാണ് ഇപ്പോഴും ലോകത്തിലെ ഏറ്റവും വലിയ ധനികനെന്ന് ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് അവകാശപ്പെടുന്നു. ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിന്റെ സ്ഥാപകൻ ജെഫ് ബെസോസ് 184 ബില്യൺ ഡോളർ ആസ്തിയുമായി ഇലോൺ മസ്‌കിന് തൊട്ടുപിറകിലുണ്ട്. ബ്ലൂംബെർഗ് ബില്യണയേഴ്‌സ് ഇൻഡക്‌സ് പ്രകാരം 183 ബില്യൺ ഡോളർ ആസ്തിയുമായി ബെർണാഡ് അർനോൾട്ട് മൂന്നാം സ്ഥാനത്താണ്.

Read more

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അർജന്റീന ക്വാർട്ടർ ഫൈനലിൽ; ഈജിപ്തിനെ തകർത്ത് മെസ്സിയും സംഘവും മുന്നോട്ട്

അറ്റ്ലാന്റ (യു.എസ്.എ): ഫിഫ ലോകകപ്പ് 2026-ലെ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് നിലവിലെ ചാമ്

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

കനലായി അവശേഷിച്ച സുവർണ്ണ സ്വപ്നം; ലോകകിരീടമില്ലാതെ സിആർ7 മടങ്ങുമ്പോൾ...

ലോക ഫുട്ബോളിന്റെ ചരിത്രപുസ്തകത്തിൽ സമാനതകളില്ലാത്ത വിജയഗാഥകൾ എഴുതിച്ചേർത്ത പോരാളിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. അഞ്ച് ബാലൺ ഡി

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

പിൻവാങ്ങാത്ത പോരാളി, പകരക്കാരനില്ലാത്ത രാജാവ്; കാൽപന്തിന്റെ ഹൃദയമിടിപ്പായി മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോ

അവൻ കളിക്കളത്തിലേക്ക് നടന്നു വരുമ്പോൾ സ്റ്റേഡിയങ്ങൾ കടലായി ഇരമ്പും. ചോര തിളയ്ക്കുന്ന യൗവനത്തിന്റെ പ്രൗഢിയിൽ നിന്നും ഒരു കളിക്കാരന്