അവിവാഹിതരായ പങ്കാളികൾക്ക് ഒരുമിച്ച് പാർക്കാൻ ഇനി മുറി നൽകില്ല: ഓയോ

അവിവാഹിതരായ പങ്കാളികൾക്ക് ഒരുമിച്ച് പാർക്കാൻ ഇനി മുറി നൽകില്ല: ഓയോ

മീററ്റ്: അവിവാഹിതരായ പങ്കാളികൾക്ക് ഇനി മുതൽ ഓയോ റൂമിൽ താമസിക്കാനാകില്ല. മീററ്റിലാണ് ഓയോ പുതിയ ചെക്ക് - ഇൻ റൂൾ നയം നടപ്പിലാക്കിയിരിക്കുന്നത്. ഹോട്ടൽ ബുക്കിങ് പ്ലാറ്റ്ഫോമുകളിൽ വൻ ശ്രദ്ധനേടിയ ഓയോയുടെ പുതിയ നയം മാറ്റം വലിയ ചർച്ചയായി മാറുകയാണ്. കാലക്രമേണ മീററ്റിൽ നിന്ന് മറ്റു സ്ഥലങ്ങളിലേക്കും ഇതേ ചെക്- ഇൻ റൂൾ വ്യാപിപ്പിക്കാനാണ് ഓയോയുടെ തീരുമാനം. ഓൺലൈനിൽ മുറി ബുക്ക് ചെയ്യുന്നവർ ബന്ധം തെളിയിക്കുന്ന രേഖ ചെക്ക്-ഇൻ സമയത്ത് ഹാജരാക്കണമെന്നാണ് പുതിയ നിയമം.

മീററ്റിലെ ഹോട്ടലുകളോട് ഇക്കാര്യം ഓയോ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം കഴിക്കാത്ത പങ്കാളികൾ, യുവതീ-യുവാക്കൾ എന്നിവർ ഓയോ റൂമിൽ ഒരുമിച്ച് താമസിക്കുന്നതിനെതിരേ വ്യാപകമായി പരാതി ഉയർന്നിരുന്നു.

സാമൂഹ്യ സംഘടനകൾ ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കിയതോടെയാണ് ഓയോയും ചുവടു മാറ്റിയത്.

Read more

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

ട്രേഡെക്സ് കേരള 2026: ലോഗോ പ്രകാശനം ചെയ്തു

കേരളത്തിലെ സൂക്ഷ്മ–ചെറുകിട–ഇടത്തരം (MSME) സംരംഭകർക്ക് തങ്ങളുടെ ഉത്പന്നങ്ങൾ അന്താരാഷ്ട്ര ബയർമാർക്ക് മുന്നിൽ അവതരിപ്പിക്കാനും കയറ്റുമതി സാധ്

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

28 വർഷത്തെ താക്കറെ ആധിപത്യം അവസാനിപ്പിച്ചു: മഹായുതി ഇനി മുംബൈ ഭരിക്കും

രാജ്യത്തെ ഏറ്റവും വലിയ കോപ്പറേഷനിൽ ഭരണം നേടി ബി ജെ പി മുന്നണി. മഹാരാഷ്ട്രയിലെ ബൃഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ വിജയി