ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കാൾ താമസിക്കുന്നത് അത്യാഡംബര കാരവാനിലെന്ന് പ്രചാരണം. ജോഡോ യാത്രയില്‍ നേതാക്കള്‍ക്കായി ഒരുക്കിയ കാരവാൻ എന്ന
പേരിൽ നിരവധി ചിത്രങ്ങളാണ് പ്രചരിക്കുന്നത്.
എന്നാൽ കണ്ടെയിനര്‍ ട്രക്കുകളില്‍ താമസസൗകര്യം ഒരുക്കിയാണ് രാഹുല്‍ ഗാന്ധിയും,മറ്റ് കോൺഗ്രസ്നേ താക്കളും താമസിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഇതിനോടകം തന്നെ പുറത്ത് വന്നിട്ടുണ്ട്. കാരവാന് സമാനമായ സൗകര്യങ്ങളാണ് കണ്ടെയ്നർ ട്രക്കുകളിൽ ഒരുക്കിയിരിക്കുന്നത് .
2013ൽ ഇന്ത്യാ ടൈംസ് JCBL PLA HS 75 എന്ന ആഡംബര വാഹനം ഇന്ത്യയെത്തുന്നതായി വാർത്ത നൽകിയിരുന്നു . ഈ ചിത്രങ്ങൾ എഡിറ്റ് ചെയ്ത് ചേർത്തതാണ് തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത്.
അതേസമയം വിവാദങ്ങൾ ഉയർന്നുവരുമ്പോഴും ഭാരത് ജോഡോ യാത്ര മുന്നേറുകയാണ്. ‘കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 3570 കിലോമീറ്റര്‍ നീളുന്ന പര്യടനത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള 119 സ്ഥിരം യാത്രികരും മറ്റ് അതിഥി യാത്രികരും ഈ കണ്ടെയ്നറുകളില്‍ താമസിക്കും.