തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ക്ഡൗൺ പിൻവലിക്കുമെന്ന് സൂചന. ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന അവലോകന യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. വാരാന്ത്യ ലോക്ക്ഡൗൺ ഗുണത്തേക്കാൾ ദോഷം ചെയ്യുന്നുവെന്ന വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നിരുന്നു. ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ അടച്ചിടൽ നടത്തുമ്പോൾ തിങ്കൾ, വെള്ളി ദിവസങ്ങളിൽ വലിയ തിരക്കുണ്ടാകുന്നുവെന്നാണ് വിമർശനം.
ഓണക്കാലം അടുത്തുവരുന്നതിനാൽ വ്യാപാര സ്ഥാപനങ്ങൾ ഇനിയും അടഞ്ഞുകിടക്കുന്നത് വിപണിക്ക് കൂടുതൽ തിരിച്ചടിയാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് ഉയരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എങ്ങനെ വേണം എന്നതിലും ഇന്ന് തീരുമാനമുണ്ടാകും.