അഭിമാനമുഹൂർത്തം; സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക്

Share
അഭിമാനമുഹൂർത്തം; സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ഇന്ത്യൻ വംശജ നവനീതം പിള്ളയ്ക്ക്

ജനീവ: 2026-ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം ഐക്യരാഷ്ട്രസഭയുടെ മുൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറും ദക്ഷിണാഫ്രിക്കൻ നിയമജ്ഞയുമായ നവനീതം പിള്ളയ്ക്ക് ലഭിച്ചു. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണർ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ജഡ്ജി, റുവാണ്ട ട്രിബ്യൂ ണലിൻ്റെ അധ്യക്ഷ എന്നി നിലകളിൽ ധീരമായ ഇടപെടലുകളാണ് ഇവർ നടത്തിയത്. ലൈംഗിക അതിക്രമങ്ങളും ബലാത്സംഗവും വംശഹത്യയുടെ പരിധിയിൽ വരുന്ന യുദ്ധക്കുറ്റങ്ങളാണെന്ന ചരിത്രപ്രസിദ്ധമായ വിധി പുറപ്പെടുവിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.

2008 മുതൽ 2014 വരെ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറായിരിക്കെ നിരവധി പ്രശ്നങ്ങളിൽ ഇടപെട്ടു. ഇന്ത്യൻ തമിഴ് വംശജനായ ബസ് ഡ്രൈവറുടെ മകളായി 1941 സെപ്റ്റംബർ 23-ന് ദക്ഷിണാഫ്രിക്കയിലെ ഡർബനിൽ ജനിച്ച നവി പിള്ള, നടാൽ സർവകലാശാലയിൽനിന്നാണ് ബിരുദവും നിയമബിരുദവും നേടിയത്. 1967-ൽ സ്വന്തമായി അഭിഭാഷക സ്ഥാപനം ആരംഭിച്ചു. പിന്നീട് ഹാർവാർഡ് ലോ സ്കൂളിൽനിന്ന് നിയമത്തിൽ മാസ്റ്റർ ബിരുദവും 1988-ൽ ഡോക്ടറേറ്റും നേടി.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ