നോർക്ക റൂട്ട്‌സ് ഡയറക്ടേഴ്‌സ് സ്‌കോളർപ്പ്; അപേക്ഷിക്കാനുള്ള തിയതി നീട്ടി

Share

സാമ്പത്തിക പിന്നാക്കാവസ്ഥയിലുളള പ്രവാസികളുടെയും, നാട്ടിൽ തിരിച്ചെത്തിയവരുടേയും മക്കളുടെ ഉപരിപഠനത്തിനായുളള നോർക്ക റൂട്ട്സ് ഡയറക്ടേഴ്‌സ് സ്‌കോളർഷിപ്പിന് അപേക്ഷിക്കേണ്ട തീയതി നീട്ടി. ഡിസംബർ 23 ആയിരുന്ന തിയതിയാണ് 2023 ജനുവരി 7 ലേയ്ക്ക് ദീർഘിപ്പിച്ചിരിക്കുന്നത്. 2022-23 അധ്യായന വർഷം പ്രൊഫഷണൽ ബിരുദം, ബിരുദാനന്തര ബിരുദം എന്നീ കോഴ്സുകൾക്ക് ചേർന്ന വിദ്യാർത്ഥികൾക്കാണ് ആനുകൂല്യം ലഭിക്കുക.

കുറഞ്ഞത് രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്തിട്ടുളള ഇ.സി.ആർ ( എമിഗ്രേഷൻ ചെക്ക് റിക്വയേഡ്) കാറ്റഗറിയിൽപ്പെട്ടവരുടെയും, രണ്ടു വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് നാട്ടിൽ തിരിച്ചെത്തിയവരുടേയും(വാർഷികവരുമാനം രണ്ടു ലക്ഷം രൂപയിൽ അധികരിക്കാൻ പാടില്ല) മക്കളുടെ ഉപരിപഠനത്തിനാണ് സ്‌കോളർഷിപ്പ് ലഭിക്കുക. പഠിക്കുന്ന കോഴ്സിന്റെ യോഗ്യതാ പരീക്ഷയിൽ ചുരുങ്ങിയത് 60 ശതമാനത്തിലധികം മാർക്കുളളവരും, റഗുലർ കോഴ്സിന് പഠിക്കുന്നവർക്കും മാത്രമേ അപേക്ഷിക്കാൻ കഴിയൂ. കേരളത്തിലെ സർവ്വകലാശാലകൾ അംഗീകരിച്ച കോഴ്സുകൾക്കും, അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്നവരുമാകണം അപേക്ഷകർ.

അപേക്ഷകൾ www.scholarship.norkaroots.org എന്ന വെബ്ബ്‌സൈറ്റ് വഴി ഓൺലൈനിലൂടെയാണ് നൽകേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0471-2770528/2770543/2770500 എന്നീ നമ്പറുകളിലോ, 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ 18004253939 ( ഇന്ത്യയ്ക്കകത്തുനിന്നും ) (918802012345 (വിദേശത്തുനിന്നും മിസ്സ്ഡ്സ കോൾ സർവ്വീസ്) എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

Read more

വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

വെനസ്വേലയിലെ ഇരട്ട ഭൂചലനം; തകര്‍ന്നടിഞ്ഞത് 58,870 കെട്ടിടങ്ങളെന്ന് നാസയുടെ ഉപഗ്രഹ ഡാറ്റ

കാരക്കാസ്: കഴിഞ്ഞാഴ്ച വെനസ്വേലയെ പിടിച്ചുലച്ച ഇരട്ട ഭൂചലനത്തില്‍ തകര്‍ന്നത് 58,000ലധികം കെട്ടിടങ്ങള്‍. യുഎസ് സ്‌പേസ് ഏജന്‍സിയായ നാസ പുറത്തു

ട്രംപിന് തിരിച്ചടി: ജന്മാവാകാശ പൗരത്വം നിർത്തിലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

ട്രംപിന് തിരിച്ചടി: ജന്മാവാകാശ പൗരത്വം നിർത്തിലാക്കാനുള്ള ഉത്തരവ് റദ്ദാക്കി യുഎസ് സുപ്രീംകോടതി

വാഷിംഗ്ടൺ: അമേരിക്കൻ പൗരത്വം ജൻമാവകാശമല്ലെന്ന പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി. അമേരിക്കയിൽ ജനിക്കുന്നവർക്ക്

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

കോച്ചിം​ഗ് സെന്ററുകൾക്ക് കടിഞ്ഞാണിടാൻ കേന്ദ്രം; ദേശീയ നിയമം വരും, അധ്യാപക യോ​ഗ്യതയും വിജയനിരക്കും വെളിപ്പെടുത്തണം

ഡൽഹി : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് വിവാദം ഉയർന്ന പശ്ചാത്തലത്തിൽ കോച്ചിംഗ് സെന്റുകളെ നിയന്ത്രിക്കാനുള്ള നിർണ്ണായക നീക്കവുമായി കേ