സോൾ: ഉത്തര കൊറിയയിലെ ഭരണാധികാരികിം ജോംഗ് ഉൻ ജീവിച്ചിരിപ്പുണ്ടെന്ന് ദക്ഷിണ കൊറിയ. ഉത്തരകൊറിയയുടെ സുപ്രധാന വാര്‍ഷികത്തില്‍ കിം പങ്കെടുക്കാത്തതിനെ തുടര്‍ന്ന് പ്രചരിച്ച അഭ്യൂഹങ്ങളെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഉന്നത സുരക്ഷാ ഉപദേഷ്ടാവ് തള്ളി.
അസാധാരണമായി ഒന്നും സംഭവിക്കുന്നില്ലെന്നും സർക്കാർ ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണെന്നും സൗത്ത് കൊറിയൻ മന്ത്രി മൂണ്‍ ചെങ് ഇന്‍ സിഎന്‍എന്‍ നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഞങ്ങളുടെ സര്‍ക്കാരിന്റെ നിലപാട് ഉറച്ചതാണെന്നും കിം ജീവനോടെയുണ്ടെന്നും മൂണ്‍ ചെങ് ഇന്‍ വ്യക്തമാക്കി.
ഉത്തരകൊറിയയുടെ സുപ്രധാന വാര്‍ഷികമായ ഏപ്രില്‍ 15ന് നടന്ന കിം ജോങ് ഉനിന്റെ മുത്തച്ഛന്റെ ജന്മവാര്ഷിക ദിനാഘോഷത്തില്‍ നിന്ന് കിം വിട്ടുനിന്നിരുന്നു. ഇതാദ്യമായാണ് കിം ജോങ് ഉന്‍ മുത്തച്ഛന്റെ ജന്മവാര്ഷിക ആഘോഷങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നത്. ഇതോടെയാണ് കിം അസുഖ ബാധിതനാണെന്ന സംശയം മാധ്യമങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായത്.
ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷ്ം കിമ്മിന്റെ സ്ഥിതി ഗുരുതരമായെന്നും മസ്തിഷ്ക മരണം സംഭവിച്ചുവെന്നും അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തെ ഉദ്ധരിച്ചാണ് മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
അതേസമയം, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്‍ ശനിയാഴ്ച മരിച്ചുവെന്ന് വിവിധ കേന്ദ്രങ്ങളില്‍ നിന്ന് വിവരം കിട്ടിയതായി യു.കെയിലെ ഡെയ്ലി എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈനയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരങ്ങള്‍ പറയുന്നത് 36കാരനായ കിം ഉന്‍ മരിച്ചെന്നാണെന്ന് ഹോങ്കോംഗ് മാദ്ധ്യമവും റിപ്പോർട്ടു ചെയ്തിരുന്നു.
എന്നാൽ കിമ്മിന്റെ സ്ഥിതി സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും ഉത്തര കൊറിയയില്‍നിന്ന് പ്രത്യേകിച്ച് നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും നേരത്തെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഓഫീസും വ്യക്തമാക്കിയിരുന്നു.