അന്തര്‍വാഹിനിയില്‍നിന്ന് വിക്ഷേപിക്കാവുന്ന പുതിയ ബാലിസ്റ്റിക് മിസൈല്‍ വികസിപ്പിച്ച് ഉത്തര കൊറിയ. ലോകത്തിലെ ഏറ്റവും ശക്തിയേറിയ ആയുധം’ എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിനെ ഉത്തരകൊറിയന്‍ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതെന്ന് ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു.
രാഷ്ട്രീയ സമ്മേളനത്തിന്റെ അവസാന ദിനമായ വ്യാഴാഴ്ച രാത്രി തലസ്ഥാന നഗരമായ പ്യോഗ്യാംഗിൽ നടന്ന പരേഡിലായിരുന്നു പ്രദർശനം ഉത്തര കൊറിയൻ ഭരണാധികാരി കിം ജോംഗ് ഉന്നും ചടങ്ങിൽ പങ്കെടുത്തു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം ഈ മിസൈലിന്റെ യഥാര്‍ഥശേഷിയും ഇത് പരീക്ഷിച്ചുവോ എന്ന കാര്യവും വ്യക്തമല്ല. പതാക വീശുന്ന ജനങ്ങളുടെ മുന്നിലൂടെ കറുപ്പും വെളുപ്പും നിറമുള്ള നാല് വലിയ മിസൈലുകള്‍ വഹിച്ചു കൊണ്ടുപോകുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തിയിട്ടുണ്ട്.
ദക്ഷിണ കൊറിയയിൽ മാത്രമല്ല, ജപ്പാനിലും ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ആയുധ ശേഖരമെന്നാണ് നിഗമനം. ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകൾ പ്രദർശനത്തിന് അണിനിരന്നില്ല.ജോ ബൈഡൻ പുതിയ യു.എസ് പ്രസിഡൻറായി അധികാരമേൽക്കുന്നതിെൻറ തൊട്ടുമുമ്പാണ് ഉത്തര കൊറിയയുടെ ആയുധപ്രദർശനം. ആരു തന്നെ അധികാരത്തിൽ വന്നാലും യു.എസ് ശത്രുരാജ്യമാണെന്ന് ദിവസങ്ങൾക്കു മുമ്പ് കിം ജോങ് ഉൻ പ്രഖ്യാപിച്ചിരുന്നു. പുക്ഗുക്സോങ് -5 എന്നാണ് പുതിയ ബാലിസ്റ്റിക് മിസൈലിന് പേരിട്ടത്. കഴിഞ്ഞ ഒക്ടോബറിൽ പ്രദർശിപ്പിച്ച പുക്ഗുക്സോങ് -4െൻറ നവീകരിച്ച രൂപമാണിത്.