ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിനും കുടുബത്തിനും കൊവിഡ് വാക്സിന്റ പരീക്ഷണ ഘട്ടത്തിലുള്ള ഡോസ് നൽകിയതായി റിപ്പോർട്ടുകൾ. ജാപ്പനീസ് രഹസ്യാന്വേഷണ വൃത്തങ്ങളെ ഉദ്ധരിച്ച് യു.എസ്. അനലിസ്റ്റായ ഹാരി കസ്യാനിസ് പ്രസിദ്ധീകരിച്ച 19 ഫോർട്ടി ഫൈവ് എന്ന ഓൺലൈൻ സൈറ്റിലെ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
കിമ്മിനും കുടുംബത്തിനും പുറമേ ഉത്തര കൊറിയയിലെ ഉന്നതതല ഉദ്യോഗസ്ഥരും വാക്‌സിൻ സ്വീകരിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഇവർക്ക് വാക്‌സിൻ നൽകിയ കമ്പനി ഏതാണെന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല, വാക്‌സൻ സുരക്ഷിതമാണോയെന്ന് ഉറപ്പ് വരുത്തിയശേഷമാണോ ഇവർ ഡോഡ് എടുത്തതെന്ന കാര്യത്തിലും വ്യക്തത വരേണ്ടതായിട്ടുണ്ട്.