പ്രവാസികളുടെ ശ്രദ്ധക്ക്; നിങ്ങള്‍ നാട്ടിലെ അക്കൗണ്ടില്‍ ഇടപാട് നടത്താറുണ്ടോ ?

പ്രവാസിയായിട്ടും നിങ്ങള്‍ നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന് ശ്രദ്ധിക്കുക.ഇന്ത്യയ്ക്കു പുറത്തു താമസിക്കുകയും പ്രവാസിയായി കഴിയുകയും ചെയ്തിട്ടും നിങ്ങള്‍ നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്

പ്രവാസികളുടെ ശ്രദ്ധക്ക്; നിങ്ങള്‍ നാട്ടിലെ അക്കൗണ്ടില്‍ ഇടപാട് നടത്താറുണ്ടോ ?
account

പ്രവാസിയായിട്ടും നിങ്ങള്‍ നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുന്നുണ്ടോ? ഉണ്ടെങ്കില്‍ ഒന്ന്  ശ്രദ്ധിക്കുക.ഇന്ത്യയ്ക്കു പുറത്തു താമസിക്കുകയും പ്രവാസിയായി കഴിയുകയും ചെയ്തിട്ടും നിങ്ങള്‍ നാട്ടിലെ അക്കൗണ്ടുകള്‍ ഒരു സാധാരണ ഇന്ത്യന്‍ പൗരനെ പോലെ കൈകാര്യം ചെയ്യുന്നുണ്ടെങ്കില്‍ നിങ്ങള്‍ ചെയുന്നത് നിയമവിരുദ്ധമാണ് .

ഓരോ എന്‍ആര്‍ഐക്കും ഒരു എന്‍ആര്‍ഇ അക്കൗണ്ടും എന്‍ആര്‍ഒ അക്കൗണ്ടും നിര്‍ബന്ധമാണ്. അതിലൂടെ മാത്രമേ ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ.വിദേശത്ത് ജോലി ലഭിച്ചിട്ടും നിങ്ങള്‍ നാട്ടിലെ സേവിങ്‌സ് എക്കൗണ്ടിനെ എന്‍ആര്‍ഒ എക്കൗണ്ടാക്കി മാറ്റിയില്ലെങ്കില്‍ നിങ്ങള്‍ നിയമത്തിന്റെ മുന്നില്‍ കുറ്റവാളിയാണ്. എന്‍ആര്‍ഒ എക്കൗണ്ടുകളിലെ സോഴ്‌സില്‍ നിന്നും നികുതി കട്ട് ചെയ്യും. നാട്ടിലുള്ള ഒരാളേക്കാള്‍ കൂടുതലാണിത്. അതുകൊണ്ടു തന്നെ നിങ്ങള്‍ സര്‍ക്കാറിന്റെ കണക്കില്‍ നികുതി വെട്ടിക്കുകയാണ് ചെയ്യുന്നത്. ഇരട്ടപൗരത്വ ഇന്ത്യയില്‍ അംഗീകൃതമല്ലാത്തതിനാല്‍ പ്രവാസിയായിരിക്കെ എന്‍ആര്‍ഒ, എന്‍ആര്‍ഇ എക്കൗണ്ടുകളിലൂടെയല്ലാതെ ഇടപാട് നടത്തുന്നത് സര്‍ക്കാറിന് സംബന്ധിച്ച് നിയമലംഘനം തന്നെയാണ്.

1999ലെ ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട്(ഫെമ) അനുസരിച്ച് ജോലിക്കോ, ബിസിനസ്സിനോ യാത്രക്കോ ആയി അനിശ്ചിത കാലം വിദേശത്ത് താമസിക്കുന്ന എല്ലാവരെയും പ്രവാസികളായാണ് പരിഗണിക്കുന്നത്.182 ദിവസത്തില്‍ താഴെ മാത്രമേ താങ്കള്‍ ഇന്ത്യയിലുള്ളൂവെങ്കിലും പ്രവാസിയായി പരിഗണിക്കപ്പെടുമെന്നാണ് നിയമം. അതുകൊണ്ട് പ്രവാസിയായിരിക്കുന്നിടത്തോളം കാലം സ്വന്തം പേരിലുള്ള നാട്ടിലെ എക്കൗണ്ടുകളില്‍ ഇടപാടുകള്‍ നടത്താതിരിക്കുക. എല്ലാ ഇടപാടുകളും എന്‍ആര്‍ഒ, എന്‍ആര്‍ഇ എക്കൗണ്ടുകളിലൂടെ മാത്രം നടത്തുക. ബാങ്കിനെ അറിയിച്ചാല്‍ ഏത് നിമിഷവും നിങ്ങളുടെ സാധാരണ എക്കൗണ്ടിനെ എന്‍ആര്‍ഒ അല്ലെങ്കില്‍ എന്‍ആര്‍ഇ എക്കൗണ്ടാക്കി മാറ്റാന്‍ സാധിക്കും.

Read more

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ബഹിരാകാശത്തേക്ക് ഒരു മലയാളി സ്പർശം; നാസ ആസ്ട്രോനോട്ട് അനിൽ മേനോന്റെ യാത്ര അടുത്ത മാസം

ഡൽഹി: നാസയുടെ ബഹിരാകാശ യാത്രയിൽ പങ്കെടുക്കാൻ അനിൽ മേനോൻ എന്ന ഇന്ത്യക്കാരനും. ജൂലൈ 14നു നടക്കുന്ന നാസയുടെ ബഹിരാകാശ യാത്രയിലാണ് അനി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസ്; 134 രേഖകള്‍ ഇ ഡിക്ക് കൈമാറി എസ്എഫ്‌ഐഒ

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ നിര്‍ണായക രേഖകള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്. എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ ഭാഗമായു

എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

എന്‍ ശേഷാദ്രിനാഥന്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാകും; ഗവര്‍ണറോട് ശുപാര്‍ശ ചെയ്ത് മന്ത്രിസഭ

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍ ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരു

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ്: സംസ്ഥാന വ്യാപക പ്രതിഷേധവുമായി DYFI

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്ഐയുടെ സംസ്ഥാന വ്യാപക പ്രതിഷേധം നടന്നു. പലയിടങ്ങളിലും സംഘർഷത്