മറ്റൊരു സൂപ്പർ താരവും പൃഥ്വിയെ പിന്തുണച്ചിട്ടില്ല; സുരേഷ് ഗോപിയെ അഭിനന്ദിച്ച് എൻ.എസ് മാധവൻ

Share

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിനെ പിന്തുണച്ച സുരേഷ് ഗോപിയെ അഭിനന്ദിച്ച് എഴുത്തുകാരനും സാമൂഹികനിരീക്ഷകനുമായ എന്‍ എസ് മാധവന്‍. മറ്റൊരു സൂപ്പർ താരവും പൃഥ്വിരാജിനെ പിന്തുണയ്ക്കാൻ തയ്യാറായിട്ടില്ലെന്നും സ്വന്തം പാർട്ടിയായ ബിജെപി തന്നെ പൃഥ്വിരാജിനെതിരേ സൈബർ ആക്രമണത്തിന് നേതൃത്വം കൊടുക്കുന്ന സന്ദർഭത്തിലാണ് സുരേഷ് ഗോപി താരത്തിന് പിന്തുണയുമായി എത്തിയതെന്നും എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തു.

നടന്‍ സുരേഷ് ഗോപി ബിജെപിയില്‍ അധികകാലം തുടരുമെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമാമേഖലയിലെ നിരവധി പേര്‍ പൃഥ്വിരാജിന് പിന്തുണയുമായി എത്തിയപ്പോള്‍ പരോക്ഷമായ രീതിയില്‍ സുരേഷ് ഗോപിയും സൈബര്‍ ആക്രമണത്തെ അപലപിച്ച് രംഗത്തെത്തിയിരുന്നു.

"മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തിനപ്പുറത്ത് എനിക്ക് സുരേഷ് ഗോപിയെ ഇഷ്ടമാണ്. അദ്ദേഹത്തെ സംബന്ധിച്ചുള്ള മറ്റെല്ലാ കാര്യങ്ങളും നല്ലതാണ്. അദ്ദേഹത്തിന്‍റെ മനുഷ്യത്വം തിളക്കമുള്ളതാണ്. നോക്കൂ, അദ്ദേഹത്തിന്‍റെ തന്നെ പാര്‍ട്ടിയായ ബിജെപി പ്രവര്‍ത്തകരാല്‍ സൈബര്‍ ആക്രമണം ചെയ്യപ്പെട്ട പൃഥ്വിരാജിനെ പിന്തുണച്ച് മറ്റൊരു സൂപ്പര്‍താരവും രംഗത്തെത്തിയില്ല. വിഷമയമായ ആ സ്ഥലത്ത് അദ്ദേഹം അധികനാള്‍ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല", എന്‍ എസ് മാധവന്‍ ട്വീറ്റ് ചെയ്‍തു

Read more

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

ട്രാൻസ്ജെൻഡറുകൾക്ക് സർക്കാർ ആശുപത്രികളിൽ പ്രത്യേക വാർഡ് ഒരുക്കും; നിർദേശം നൽകി ആരോഗ്യമന്ത്രി

തിരുവനന്തപുരം: ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് മെഡിക്കൽ കോളേജുകൾ, ജില്ലാ ആശുപത്രികൾ, ജനറൽ ആശുപത്രികൾ എന്നിവയിൽ പ്രത്യേക വാർഡുകൾ ഒരുക്കാൻ