യൂറോപ്പിലെ രോമ വ്യവസായത്തിനെതിരെ മൃഗസംരക്ഷണ പ്രവർത്തകരുടെ നഗ്ന പ്രതിഷേധം

Share

യൂറോപിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായ രോമ വ്യവസായത്തിനെതിരെ മൃഗസംരക്ഷണ പ്രവർത്തകരുടെ വ്യത്യസ്തമായ പ്രതിഷേധം. അമ്പതോളെ വരുന്ന മൃഗസംരക്ഷണ പ്രവർത്തകർ സ്പെയിനിന്‍റെ തലസ്ഥാനത്തെ പ്രധാന ഷോപ്പിംഗ് തെരുവുകളിലൊന്നായ പ്രെസിയാഡോസിലെ തെരുവില്‍ പൂർണ്ണ നഗ്‌നരായി നിലത്തു കിടന്നതായിരുന്നു പ്രതിഷേധം.

തണുപ്പേറിയ പ്രഭാതത്തില്‍ ഏതാണ്ട് ഒരു മണിക്കൂറോറം അവര്‍ നഗ്നരായി വെറും  നിലത്ത് കിടന്ന് പ്രതിഷേധിച്ചു.  “ഓരോ വർഷവും ദശലക്ഷക്കണക്കിന് മൃഗങ്ങളുടെ മരണത്തിന് ഉത്തരവാദികളാണ് അവര്‍.” മാഡ്രിഡിലെ അനിമാ നാച്ചുറലിസിന്‍റെ കോർഡിനേറ്റർ ജെയിം പോസഡ പ്രതിഷേധത്തിനിടെ പറഞ്ഞു. കാണാം മൃഗങ്ങള്‍ക്ക് വേണ്ടിയുള്ള ആ പ്രതിഷേധ പ്രകടനങ്ങള്‍.

സ്പെയിന്‍ അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ തണുപ്പിനെ പ്രതിരോധിക്കാന്‍ ഏറ്റവും കൂടുതല്‍  ഉപയോഗിക്കുന്നത് രോമ കുപ്പായങ്ങളാണ്.മൃഗസ്നേഹികളുടെയും ആക്ടിവിസ്റ്റുകളുടെയും ബന്ധപ്പെട്ട ഉപഭോക്താക്കളുടെയും വര്‍ഷങ്ങളായുള്ള സമ്മർദത്തെയും, പ്രതിഷേധത്തെയും  തുടര്‍ന്ന് നിരവധി ഫാഷന്‍ ബ്രാന്‍ഡുകള്‍ ഇപ്പോള്‍ തന്നെ തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കായി മൃഗങ്ങളുടെ രോമങ്ങള്‍ ഉപയോഗിക്കില്ലെന്ന് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.

ഇത് മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്നവരുടെ വിജയമാണെന്ന് പ്രതിഷേധം സംഘടിപ്പിച്ച അനിമാ നാച്ചുറലിസ് അവകാശപ്പെട്ടു. “ഗുച്ചി, അർമാനി തുടങ്ങിയ കമ്പനികൾ പ്രകൃതിദത്ത രോമങ്ങൾക്ക് പകരം തുല്യ ഗുണനിലവാരമുള്ളതോ മികച്ചതോ ആയ കൃത്രിമ രോമങ്ങൾ ഉപയോഗിക്കുമെന്ന് അറിയിച്ചിരിക്കുന്നു. ” മാഡ്രിഡിലെ  അനിമാ നാച്ചുറലിസ് ഗ്രൂപ്പിന്‍റെ കോർഡിനേറ്റർ ജെയിം പോസഡ പറഞ്ഞു. സ്പെയിനിലും ലാറ്റിൻ അമേരിക്കയിലും മൃഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടുന്ന ഒരു സർക്കാരിതര സംഘടനയാണ് അനിമാ നാച്ചുറലിസ്.

Read more

നിതിന്‍ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് ജാമ്യം

നിതിന്‍ രാജിന്റെ മരണം; ഒന്നാം പ്രതി ഡോ. എം കെ റാമിന് ജാമ്യം

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെന്റല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഒന്നാം പ്രതി ഡോ എം കെ റാമിന് ജാമ്യം. കര്‍ശന ഉപാധികളോടെ ആണ് തലശേരി ജി

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

സാങ്കേതിക തകരാർ; മലേഷ്യൻ എയർലൈൻസിന് ചെന്നൈയിൽ അടിയന്തര ലാൻഡിങ്

ചെന്നൈ: ക്വാലാലംപൂരിൽ നിന്ന് ജിദ്ദയിലേക്ക് പോകുകയായിരുന്ന മലേഷ്യ എയർലൈൻസ് വിമാനം ചെന്നൈയിൽ അടിയന്തരമായി ഇറക്കി. രണ്ടാമത്തെ എൻജി