ഓസ്ട്രിയയിലേക്ക് നോര്‍ക്ക വഴി നഴ്സിങ് റിക്രൂട്ട്മെന്‍റ്

Share

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ഓസ്ട്രിയയിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യും. യൂറോപ്യന്‍ തൊഴിൽ സാധ്യതകൾ അന്വേഷിക്കുന്ന മലയാളി നഴ്സുമാർക്ക് പ്രതീക്ഷ പകരുന്ന പൈലറ്റ് പ്രോജക്റ്റിൽ നോർക്ക റൂട്ട്സ് വഴിയായിരിക്കും റിക്രൂട്ട്മെന്‍റ്. ഓസ്ട്രിയന്‍ പ്രതിനിധി സംഘവുമായി നോര്‍ക്ക റൂട്ട്സ് സിഇഒ അജിത് കോളശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘവുമായി നടത്തിയ ചര്‍ച്ചയിലാണ് ധാരണയായത്


പ്രതിവര്‍ഷം 7000 മുതല്‍ 9000 നഴ്സിങ് പ്രൊഫഷണലുകള്‍ക്കാണ് നിലവില്‍ ഓസ്ട്രിയയില്‍ അവസരമുളളത്. കെയര്‍ ഹോം, ഹോസ്പിറ്റലുകള്‍, വയോജനപരിപാലനത്തിനായുളള പ്രൈവറ്റ് ഹോം എന്നിവിടങ്ങളിലായിരിക്കും അവസരങ്ങൾ. കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ നൈപുണ്യ മികവുളളവരാണെന്നാണ് ഓസ്ട്രിയൻ പ്രതിനിധികളുടെ വിലയിരുത്തൽ.

ട്രിപ്പിൾ വിൻ എന്ന പേരിൽ ജർമനിയിലേക്ക് നേരത്തെ തന്നെ കേരളത്തിൽ നിന്ന് നഴ്സിങ് റിക്രൂട്ട്മെന്‍റ് ആരംഭിച്ചിരുന്നു. ഇതേ മാതൃകയിലുള്ള സാധ്യതകളാണ് ഓസ്ട്രിയയിലേക്കുള്ള റിക്രൂട്ട്മെന്‍റിനും പരിഗണിക്കുന്നത്.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ