കൃഷ്ണന്‍റേയും രാധയുടെയും പ്രണയത്താൽ പൊതിഞ്ഞ ആകാശ് അംബാനിയുടെ വിവാഹക്ഷണക്കത്ത് വൈറലാകുന്നു

കൃഷ്ണന്‍റേയും രാധയുടെയും പ്രണയത്താൽ പൊതിഞ്ഞ  ആകാശ് അംബാനിയുടെ വിവാഹക്ഷണക്കത്ത് വൈറലാകുന്നു
1550072846-card

ലോകം  മുഴുവനും  കണ്ണിമചിമ്മാതെ നോക്കിക്കണ്ട കല്യാണ മാമാങ്കമായ ഇഷ അംബാനിയുടെ കല്യാണത്തിന് ശേഷം അംബാനി കുടുംബം ഇപ്പോൾ  ആകാശിന്‍റെ വിവാഹ ഒരുക്കങ്ങളുടെ തിരക്കിലാണ്. ഇക്കൊല്ലം മാര്‍ച്ച് ഒമ്പതിനാണ് ആകാശിന്‍റെയും ശ്ലോക മേത്തയുടേയും വിവാഹം. ആകാശിന്‍റെ വിവാഹക്ഷണക്കത്തുമായി മുകേഷ് അംബാനിയും നിത അംബാനിയും സിദ്ധിവിനായക ക്ഷേത്രത്തിലെത്തിയതാണ് വിവാഹത്തെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വാർത്ത.

ഗണപതിയ്ക്ക് ആദ്യത്തെ ക്ഷണക്കത്ത് നല്‍കി അനുഗ്രഹം നേടാനാണ് ക്ഷേത്രത്തിലെത്തിയതെന്ന് കുടുംബത്തോടടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ആരെയും മനംമയക്കുന്ന രീതിയിൽ വളരെ മനോഹരമായിട്ടാണ് കത്ത് രൂപ കല്പന ചെയ്തെടുത്തിട്ടുള്ളത്. ക്ഷേത്രത്തില്‍ സമര്‍പ്പിച്ച കത്തില്‍ ഗണപതിയുടെ ചിത്രമുണ്ട്. കൃഷ്ണന്റെയും രാധയുടേയും പ്രണയരംഗങ്ങള്‍ ഉള്‍ക്കൊള്ളിച്ച മറ്റൈാരു കത്തും ക്ഷണക്കത്തും തയ്യാറാക്കിയിട്ടുണ്ട്.

പ്രമുഖ വജ്രവ്യാപാരി റസ്സല്‍ മെഹ്തയുടെ ഇളയമകളായ ശ്ലോക ആകാശിന്‍റെസഹപാഠിയായിരുന്നു. 2018 ജൂണ്‍ 30 നായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പ്രശസ്ത ബോളിവുഡ് പാപ്പരാസി ഫോട്ടോഗ്രാഫര്‍ വൈറല്‍ ഭായാനിയാണ് പ്രണയാതുരമായ ഈ ക്ഷണക്കത്ത്

Read more

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ഗ്രീൻലൻഡ് ഞങ്ങളുടെ പ്രദേശം, എന്നാൽ ബലപ്രയോഗത്തിലൂടെ ഏറ്റെടുക്കില്ല; - ട്രംപ്

ദാവോസ്: ഗീൻലാൻഡ് പിടിച്ചെടുക്കാൻ സൈനിക ശക്തി ഉപയോഗിക്കില്ലെന്ന് ലോക സാമ്പത്തിക ഫോറത്തിൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ്

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

ലോക്ഭവൻ ഔദ്യോഗിക വിജ്ഞാപനം ഇറക്കി, കാലിക്കറ്റ് സർവകലാശാലയുടെ പുതിയ വൈസ് ചാൻസലായി ഡോ. പി. രവീന്ദ്രനെ നിയമിച്ചു

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാല പുതിയ വൈസ് ചാന്‍സലറായി ഡോ. പി രവീന്ദ്രനെ നിയമിച്ചുകൊണ്ട് ലോക് ഭവന്‍ ഔദ്യോഗിക വിജ്ഞാപനം പുറത്തി

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

കോഴിക്കോട് ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ആരോപിച്ച് യുവതി സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് പിന്നാലെ കോഴിക്കോ