നിര്‍മ്മിച്ചിട്ടു 106 വർഷം പഴക്കമുള്ള കേക്ക്. അന്റാർട്ടിക്കയിൽ ഗവേഷണം നടത്തുന്ന ഒരു ദൗത്യം സംഘമാണ് ഇത്രയും കാലം പഴക്കം ചെന്നൊരു കേക്ക് കണ്ടെത്തിയത്. വായുവും വെളിച്ചവുമൊന്നും കടക്കാത്ത രീതിയിൽ പെട്ടിക്കകത്തായി സൂക്ഷിച്ചിരുന്ന കേക്ക് മഞ്ഞുപാളികൾക്കിടയിൽനിന്നാണ് കിട്ടിയത്. എന്നാല്‍ ഈ കേക്ക് ഇന്നും കഴിക്കാന്‍ കഴിയുംമെന്നതാണ് കൌതകകരം.
കേക്കിന് ഇപ്പോഴും യാതൊരു കുഴപ്പവും സംഭവിച്ചിട്ടില്ലെന്നും വേണമെങ്കിൽ അതു കഴിക്കാമെന്നും ഗവേഷകർ പറയുന്നു. 1910-13 വർഷങ്ങളിൽ അന്റാർട്ടിക്ക സന്ദർശിച്ച റോബർട്ട് ഫാൽക്കണ്‍ സ്കോട്ട് എന്ന പര്യവേഷകനാണ് ഈ കേക്ക് ഇവിടെ എത്തിച്ചതെന്ന് കരുതുന്നു. അക്കാലത്ത് ഇംഗ്ലണ്ടിൽ പ്രചാരത്തിലിരുന്ന പ്ലം കേക്കാണ് കഴിഞ്ഞ ഒരു നൂറ്റാണ്ടായി മഞ്ഞിൽ പുതഞ്ഞ് കിടന്നിരുന്നത്. 1822 മുതൽ കേക്കുകൾ ഉണ്ടാക്കുന്ന ഹണ്ട്ലി ആൻഡ് പാൽമേർസ് എന്ന കമ്പനിയാണ് ഈ കേക്ക് ഉണ്ടാക്കിയിരിക്കുന്നത്. ഈ കേക്ക് കഴിക്കാന്‍ ധൈര്യപെട്ടു ആരെങ്കിലും മുന്നോട്ട് വന്നോ എന്നത് ഇതുവരെ വ്യക്തമല്ല.