‘അസ്ഥി നിമജ്ജനത്തിന്’​ ഇനി സ്​പീഡ്​ പോസ്​റ്റ്​ സൗകര്യം

0

ഗംഗാജലം കുപ്പിയിലാക്കി വിതരണംചെയ്യുന്ന പദ്ധതിക്കുപിന്നാലെ മരണാനന്തരകർമമായ അസ്ഥിനിമജ്ജനത്തിനും പദ്ധതിയൊരുക്കി തപാൽ വകുപ്പ്. ഹൈ​ന്ദ​വ പു​ണ്യ​സ്ഥ​ല​ങ്ങ​ളായ ഹ​രി​ദ്വാ​ർ, പ്ര​യാ​ഗ്​​രാ​ജ്​, വാ​ര​ണാ​സി, ഗ​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ്​ അ​സ്ഥി നി​മ​ജ്ജ​ന​ത്തി​ന്​ ത​പാ​ൽ വകുപ്പ്​​ സൗ​ക​ര്യം ഒ​രു​ക്കി​യ​ത്. ‘ഓം ദിവ്യദർശൻ’ എന്ന മത-സാമൂഹിക സംഘടനയുടെ പദ്ധതിയാണു തപാൽ വകുപ്പുവഴി നടപ്പാക്കുന്നത്. ഇതിന്റെ ഒരുക്കങ്ങൾ ഏറെക്കുറെ പൂർത്തിയായി.

കോവിഡ് നിയന്ത്രണം യാത്രകൾ മുടക്കിയ സാഹചര്യത്തിൽ മരണാനന്തരകർമങ്ങൾക്കു സഹായിക്കുകയാണു ലക്ഷ്യമെന്നു തപാൽവകുപ്പ്‌ പറയുന്നു. ഒ.ഡി.ഡി. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന പദ്ധതിയുടെ പോർട്ടലിൽ രജിസ്റ്റർചെയ്യുന്നവർക്ക് അവർ ഗംഗാജലം സൗജന്യമായി അയക്കുകയുംചെയ്യും. സ്‌പീഡ് പോസ്റ്റായാണ് അസ്ഥിയടങ്ങിയ പായ്ക്കറ്റ് ഒ.ഡി.ഡിക്ക് അയക്കേണ്ടത് ഇതു പായ്ക്കുചെയ്യേണ്ടതെങ്ങനെയെന്നു വിശദീകരിക്കുന്ന സർക്കുലറുകളും ബന്ധപ്പെട്ട ഓഫീസുകളിലേക്ക് അയച്ചുകഴിഞ്ഞു. ‘ഓം ദിവ്യദർശൻ’ എന്ന പ്രിത്യേകമായി സൂചിപ്പിക്കുന്ന പായ്ക്കറ്റ് സ്പീഡ് പോസ്റ്റായി ഒ.ഡി.ഡി സംഘാടകർക്ക് അയക്കുകയും ചെയ്യും. എല്ലാവിധ ആദരവോടെയും കൃത്യതയോടെയും ചടങ്ങുകൾ നടത്തുമെന്നാണ് ഒ.ഡി.ഡി. ഉറപ്പുനൽകുന്നത്.

അതേസമയം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ വ്യാ​പാ​ര​വ​ത്​​ക​രി​ക്കു​ന്ന​തി​ൽ ഹൈ​ന്ദ​വ സംഘടനകൾക്കിടയിൽ ​ത​ന്നെ എ​തി​ർ​പ്പ്​ ശ​ക്ത​മാ​ണെന്നാണ് റിപ്പോർട്ടുകൾ. ത​പാ​ൽ ജീ​വ​ന​ക്കാ​രും ഇ​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നു. ഇ​ത​ര മ​ത​സ്ഥ​രാ​യ ജീ​വ​ന​ക്കാ​ർ​ക്ക്​ ഇ​ക്കാ​ര്യ​ത്തി​ൽ മ​ത​പ​ര​മാ​യ ചി​ല പ​രി​മി​തി​യു​മു​ണ്ട്. ഇ​ക്കാ​ര​ണ​ങ്ങ​ളാ​ൽ സം​വി​ധാ​ത്തി​നെ​തി​രെ വ്യാ​പ​ക എ​തി​ർ​പ്പാ​ണ്​ ഉ​യ​രു​ന്ന​ത്.