ഒമാനിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്

1

ഈ വർഷം ഫെബ്രുവരി വരെ ഒമാൻ സന്ദർശിച്ചത് 2,30,000 യാത്രക്കാർ. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ 135.9 ശതമാനത്തിന്റെ വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ 23,000 ആൾക്കാർ മാത്രമായിരുന്നു ഒമാനിലേക് എത്തിയിരുന്നത്. ഈ വർഷം ഹോട്ടലുകളുകളുടെ വരുമാനത്തിലും വർധനവ് ഉണ്ട്. 45,148 സന്ദർശകരുമായി ഗൾഫ് രാജ്യങ്ങളിൽനിന്നുള്ള സന്ദർശകരാണ് പട്ടികയിൽ ഒന്നാമതുള്ളത്. . ഇന്ത്യ, ഫ്രാൻസ് , ബ്രിട്ടൻ എന്നിങ്ങനെയാണ് തൊട്ടടുത്തുള്ള രാജ്യങ്ങൾ. ഈ വർഷം ഫെബ്രുവരിയിലെ ഹോട്ടലുകളുടെ വരുമാനം 16 ദശലക്ഷം റിയാലാണ്. കഴിഞ്ഞവർഷം ഇതേകാലയളവുമായി താരതമ്യം ചെയ്യുമ്പോൾ 135.9 ശതമാനത്തിന്റെ വർധനവാണ് കാണിക്കുന്നത്. ദേശീയ സ്ഥിതിവിവരകേന്ദ്രത്തിന്റെ കണക്കിലാണ് ഇക്കാര്യം പറയുന്നത്.

ഹോട്ടലുകളിലെ അതിഥികളുടെ എണ്ണത്തിൽ 79.1 ശതമാനം വർധനവാണെന്നും കണക്കുകൾ പറയുന്നു. കൊവിഡ് കേസുകൾ കുറഞ്ഞതും യാത്ര നിയന്ത്രണങ്ങളിൽ ഇളവ് വന്നതുമാണ് യാത്രക്കാരുടെ വർധനവിന് കാരണമെന്നാണ് വിലയിരുത്തൽ.