മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിനെ തുടർന്ന് മുംബൈയിലെ ബാർജ് അപകടത്തിൽ മരിച്ചവരിൽ മലയാളിയും. വയനാട് കൽപറ്റ സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചതെന്ന് നാവികസേന വൃത്തങ്ങൾ അറിയിച്ചു. ബാർജ് അപകടത്തിൽപ്പെട്ട് 22 പേരാണ് ഇതിനോടകം മരിച്ചത്. കാണാതായ 65 പേർക്കായി കാലാവസ്ഥ ഉയർത്തുന്ന കടുത്ത വെല്ലുവിളികൾക്കിടയിലും തെരച്ചിൽ തുടരുകയാണ്.
അപകടത്തിൽപ്പെട്ട പി 305 ബാർജിലെ 273 പേരിൽ 186 പേരെ സുരക്ഷിത കേന്ദ്രങ്ങളിലെത്തിച്ചതായി നാവികസേന അറിയിച്ചു. മുംബൈയിൽ നിന്ന് 38 നോട്ടിക്കൽ മൈൽ അകലെ ഹീര ഓയിൽ ഫീൽഡിനു സമീപമാണ് കാറ്റിനെത്തുടർന്ന് ബാർജ് അപകടത്തിൽപ്പെട്ടത്.