സംസ്ഥാനത്ത് ഒരു കോവിഡ് - 19 മരണം കൂടി; മരിച്ചത് തൃശ്ശൂര്‍ സ്വദേശിനി

Share

തൃശൂര്‍: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 73 കാരിയായ ചാവക്കാട് കടപ്പുറംകടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ പോക്കാക്കില്ലത്ത് കദീജക്കുട്ടിയാണ് മരിച്ചത്. . ഇതോടെ കോവിഡ്-19 മൂലം സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം നാലായി.

മുംബൈയിൽ നിന്ന് വന്ന ഇവര്‍ക്ക് നേരത്തെ പ്രമേഹവും, രക്താതിസമ്മര്‍ദ്ദവും,ശ്വാസതടസ്സവുമുണ്ടായിരുന്നുവെന്നും ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെന്നുമാണ് വിവരം. സ്ഥിതി ഗുരുതരമായതിനാൽ ഇവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റാനിരിക്കെയാണ് മരണം സംഭവിച്ചത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇവര്‍ കാറില്‍ മുംബൈയില്‍ നിന്ന് കേരളത്തിലെത്തിയത്. പാലക്കാട് വഴി പെരിന്തല്‍മണ്ണ വരെ പ്രത്യേക വാഹനത്തിലാണ് ഇവര്‍ എത്തിയത്. ഇവിടെ നിന്ന് ഇവരുടെ മകന്‍ ആംബുലന്‍സുമായി പോയി കൊണ്ടുവരികയായിരുന്നു. ഇവരോടൊപ്പം വന്ന മൂന്ന് ബന്ധുക്കൾ ഒറ്റപ്പാലത്ത് ഇറങ്ങിയിരുന്നു.

ഇന്നലെയാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് ഇന്നു നടത്തിയ സ്രവ പരിശോധനയിലാണ് കോവിഡ്-19 ആണ് മരണകാരണമെന്ന് സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയിലെ ആദ്യ കോവിഡ് മരണമാണ് ഇത്. ഇവരുടെ മകനും ആംബുലന്‍സ് ഡ്രൈവറും ഉള്‍പ്പെടെ ബന്ധപ്പെട്ട എല്ലാവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്നുമാസംമുമ്പ് മുംബൈയിലുള്ള മക്കളുടെ അടുത്തേക്ക് പോയതായിരുന്നു കദീജക്കുട്ടി.

Read more

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

നോയിഡ രാജ്യാന്തര വിമാനത്താവളം ഇനി 'നരേന്ദ്ര മോദി അന്താരാഷ്ട്ര വിമാനത്താവളം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് നരേന്ദ്ര മോദി ഇന്റർനാഷണൽ എയർപോർട്ട്

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

റഷ്യ-യുക്രെയ്ൻ യുദ്ധം: ത്രിതല സമാധാന പദ്ധതിയുമായി ഇന്ത്യ

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്‍റ അടിയന്തര അപകട സാധ്യതകൾ കുറയ്ക്കുന്നതിനായി ഇന്ത്യ മുന്നോട്ടു വച്ച ത്രിതല സമാധാന പദ്ധതി പുറത്

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

100 ദിന കർമ്മ പദ്ധതി പൂർത്തിയായി, 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയായി: മുഖ്യമന്ത്രി

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ 100 ദിന കർമ്മ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 588 പദ്ധതികൾ ലക്ഷ്യമിട്ടു, 568 പൂർത്തിയാ