ഗള്‍ഫ് രാജ്യങ്ങളില്ല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്ള്‍ക്ക് വായനക്കാര്ര്‍ കൂടുന്നതായി സര്‍വ്വേഫലം. ഇക്കാര്യത്തില്ല്‍ ഏറ്റവും മുന്നിലുള്ളത് ഖത്തറാണ്.ഖത്തര്‍ നിവാസികളില്‍ 42 ശതമാനം പേരും വാര്‍ത്തകള്‍ അറിയുന്നത് ഓണ്‍ലൈനില്‍ നിന്നാണെന്ന് സര്‍വേ ഫലം. തൊട്ടുപിന്നില്‍ സൗദിഅറേബ്യ ഉണ്ട്. ഇവിടെ 39 ശതമാനമാണ് ഓണ്‍ലൈന്‍ വായനക്കാര്‍. നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്‌സിറ്റി-ഖത്തറും ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് സര്‍വ്വേ നടത്തിയത്.
മധ്യപൂര്‍വേഷ്യയില്‍ ഏറെപ്പേരും വാര്‍ത്തകള്‍ അറിയുന്നതിന് പത്രങ്ങളെക്കാള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെയാണ് ആശ്രയിക്കുന്നതെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. ഖത്തറില്‍ ദിവസവും പത്രം വായിക്കുന്നത് 32 ശതമാനം പേരാണെന്നും സര്‍വേ പറയുന്നു . യു.എ.ഇ.യില്‍ ഇത് 25 ശതമാനം മാത്രമാണെന്ന് സര്‍വേ വെളിപ്പെടുത്തുന്നു. ടെലിവിഷനില്‍ നിന്ന് ജനങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലേക്ക് തിരിയുന്നതായും പഠനം സൂചിപിക്കുന്നു . ഈജിപ്തില്‍ ദിവസവും ടിവി കാണുന്നവരുടെ എണ്ണത്തില്‍ 7 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി അറേബ്യയില്‍ ഇത് 16 ശതമാനവും ഖത്തറില്‍ 21 ശതമാനവുമാണ്.
ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും പ്രചാരം കുറയുന്നതായാണ് സര്‍വ്വേഫലം.സ്‌നാപ്ചാറ്റ്,വാട്‌സാപ്പ് എന്നിവയ്ക്കാണ് കൂടുതല്‍ പ്രിയം. വീഡിയോ കേന്ദ്രീകരിച്ചുള്ള സ്‌നാപ്പ്ചാറ്റാണ് ഗള്ള്‍ഫ് മേഖലയിലുള്ളവര്‍ ഏറെ ഇഷ്ടപ്പെടുന്നതെന്നും പഠനം പറയുന്നു. പക്ഷെ സിനിമ കാണാന്‍ 90 ശതമാനവും ആശ്രയിക്കുന്നത് ടി.വി ആണെന്ന് സര്‍വേ പറയുന്നു. എന്നാല്‍ ഓണ്‍ലൈനില്‍ സിനിമ കാണുന്നവരുടെ എണ്ണവും കൂടിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് മേഖലയാണ് ഇന്റര്‍നെറ്റിന്റെയും സ്മാര്‍ട്ട് ഫോണിന്റെയും ഉപയോഗത്തില്‍ ഏറെ മുന്നില്‍. ഇക്കാര്യത്തില്‍ മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം യു.എ.ഇയ്ക്കാണ്.