എംബസിയില്‍ ഓപ്പൺ ഹൗസ്: സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാൻ പ്രവാസികൾക്ക് അവസരം

Share

മസ്കറ്റ്: ഒമാനിൽ താമസിക്കുന്ന ഇന്ത്യക്കാർക്ക് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതിയെ നേരിൽ കണ്ട് പരാതികൾ അറിയിക്കാനും പരിഹാരമാർഗങ്ങൾ കണ്ടെത്തുവാനുമായി എല്ലാ മാസവും നടത്തി വരുന്ന ഓപ്പൺ ഹൗസ് ഓഗസ്റ്റ് 26 ന് നടക്കുമെന്ന് എംബസി വൃത്തങ്ങൾ അറിയിച്ചു .

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് മസ്‍കറ്റിലെ ഇന്ത്യൻ എംബസിയിൽ ആരംഭിക്കുന്ന ഓപ്പൺ ഹൗസിൽ പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട ഏത് കാര്യങ്ങളും ഉന്നയിക്കാനാവും. സ്ഥാനപതിയോടൊപ്പം കാര്യാലയത്തിലെ എല്ലാ ഉയർന്ന ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന ഓപ്പൺ ഹൗസ്സ് വൈകുന്നേരം 4.00 മണിയോടെ അവസാനിക്കുമെന്ന് ഇന്ത്യൻ എംബസ്സി പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നു.

ഓപ്പൺ ഹൗസ്സിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർ തങ്ങളുടെ പരാതി 98282270 നമ്പറിൽ മുൻകൂട്ടി രെജിസ്റ്റർ ചെയ്യാനും എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന പരാതികള്‍ക്കുള്ള മറുപടി ഓപ്പണ്‍ ഹൗസില്‍ നൽകുമെന്നാണ് എംബസി ഇന്ന് പുറത്തിറക്കിയ വാർത്തകുറിപ്പിൽ വ്യക്തമാക്കിയിരിക്കുന്നത്.

Read more

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരെന്ന് നാല് പതിറ്റാണ്ടിറ്റ് ശേഷം ആദ്യമായി സമ്മതിച്ച് കാനഡ

കനിഷ്‌ക വിമാന ദുരന്തത്തിന് പിന്നില്‍ ഖാലിസ്ഥാനി ഭീകരരായിരുന്നുവെന്ന് സമ്മതിച്ച് കാനഡ. ദുരന്തം നടന്ന് 40 വര്‍ഷത്തിനുശേഷമാണ് കാനഡ

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വൈകാതെ താരിഫ് നിരക്ക് പഴയ നിലയിലേക്ക് തിരിച്ചെത്തുമെന്ന് യുഎസ്; ഇന്ത്യയ്ക്ക് തിരിച്ചടിയാകും

വാഷിങ്ടണ്‍: യുഎസ് ട്രേഡ് റെപ്രസന്‍റേറ്റീവ് (യുഎസ്ടിആര്‍) ഓഫിസ് നടത്തുന്ന സെക്ഷന്‍ 301 അന്വേഷണങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ താരിഫ് നിരക്കു

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

ഡേ കെയറില്‍ 2 വയസുകാരനെ കടിച്ച് പരുക്കേല്‍പ്പിച്ച് മറ്റൊരു കുട്ടി; പരാതി നല്‍കാതിരിക്കാന്‍ രക്ഷിതാക്കള്‍ക്ക് 10 ലക്ഷം വാഗ്ദാനവുമായി അധികൃതര്‍

മുംബൈ: മഹാരാഷ്ട്രയിലെ സ്വകാര്യ ഡേ കെയറില്‍ രണ്ടു വയസുകാരനെ മറ്റൊരു കുട്ടി 25 തവണ കടിച്ച് പരുക്കേല്‍പ്പിച്ചതായി പരാതി. സംഭവത്തില്‍ കേസ് കൊ