കൊമ്പൊടിഞ്ഞ് ടൂറിസ്ററ് ബസ്സുകൾ; രൂപവും നിറവും ഇനി ഇങ്ങനെ!

0

തിരുവനന്തപുരം: കൊമ്പൊടിഞ്ഞ് ടൂറിസ്ററ് ബസ്സുകൾ, സംസ്ഥാനത്തെ ടൂറിസ്റ്റു ബസുകള്‍ക്ക് പുതിയ ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. വെള്ളയില്‍ വൈലറ്റും ഗോള്‍ഡന്‍ വരകളുമായി പുതിയ കോഡ്. വെളളയിൽ വൈലറ്റും ഗോൾഡൻ വരകളുമാണ് പുതിയ കോഡ്. ഉത്തരവ് മാര്‍ച്ച് ഒന്നു മുതൽ ടൂറിസ്റ്റ് ബസ് അടക്കം എല്ലാ കോൺട്രാക്ട് കാര്യേജ് വാഹനങ്ങൾക്കുമായി പ്രാബല്യത്തിൽ വരും.

ബസുകളുടെ പുറം ബോഡിയില്‍ വെള്ളയും മധ്യഭാഗത്ത് കടുംചാര നിറത്തിലെ വരയും മാത്രമേ പാടുള്ളൂ എന്നായിരുന്നു നേരത്തെ നിഷ്‌കര്‍ഷിച്ചിരുന്നത്. നേരത്തേ വശങ്ങളില്‍ നിഷ്‌കര്‍ഷിച്ചിരുന്ന വെള്ള പശ്ചാത്തലത്തില്‍ ചാരനിറത്തിലുള്ള വരകള്‍ക്കു പകരം പത്ത് സെന്റീമീറ്റര്‍ വീതിയില്‍ വയലറ്റും അതിനു മുകളില്‍ മൂന്ന് സെന്റിമീറ്റര്‍ വീതിയില്‍ സ്വര്‍ണനിറത്തിലെ വരയുമാണ് പുതുതായി അനുവദിച്ചത്. ഇവ തമ്മില്‍ ഒരു സെന്റീമീറ്റര്‍ അകലം വേണം. വയലറ്റ്, മെറ്റാലിക് ഗോള്‍ഡ് റിബണുകൾ വശങ്ങളിൽ പതിക്കുന്നതു മാത്രമാകും ഏക ഗ്രാഫിക്സ്.

രാജ്യാന്തര കായിക താരങ്ങളുടെയും ചലച്ചിത്ര താരങ്ങളുടെയും പക്ഷിമൃഗാദികളുടെയും ഗ്രാഫിക്സുകളുമായി ടൂറിസ്റ്റ് ബസുകൾ ഫ്ലെക്സ് ബോർഡ് പോലെയായതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി കർശന നിയന്ത്രണം ഏർപ്പെടുത്തുന്നത്. ടൂറിസ്റ്റ് ബസുകളുടെ പേരിൽ ആരാധക കൂട്ടായ്മകൾ രൂപപ്പെടുകയും സ്കൂൾ – കോളജ് അങ്കണങ്ങളിൽ നിയമംലംഘിച്ചുള്ള ‘സ്റ്റണ്ടു’കൾ അരങ്ങേറുകയും ചെയ്തത് നിയന്ത്രണം ഏർപ്പെടുത്താൻ അധികൃതരെ നിർബന്ധിതരാക്കി.

സാധാരണ അക്ഷരങ്ങളിൽ 12 ഇഞ്ചിൽ താഴെ വലുപ്പത്തിൽ വെള്ളനിറത്തിൽ മാത്രമേ വാഹനത്തിന്റെ മുൻവശത്ത് പേര് എഴുതാവൂ. ഓപ്പറേറ്ററുടെ പേരും മറ്റു വിവരങ്ങളും പിൻവശത്ത് 40 സെന്റീമീറ്ററിൽ കവിയാത്ത ചതുരത്തിൽ പ്രദർശിപ്പിക്കാം. >മാർച്ച് ഒന്നു മുതൽ റജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾ ഈ മാനദണ്ഡ‍ങ്ങൾ പാലിച്ചേ റജിസ്റ്റർ ചെയ്യാവൂ. മറ്റു വാഹനങ്ങൾ ഇനി ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പുതുക്കുമ്പോഴേക്കും പുതിയ രീതിയിലേക്കു മാറണം. ട്രാൻസ്പോർട്ട് കമ്മിഷണർ ആർ. ശ്രീലേഖ, റോഡ് സേഫ്റ്റി മാനേജ്മെന്റ് ഐജി ഗോഗുലോത്ത് ലക്ഷ്മൺ എന്നിവർ ഇതു സംബന്ധിച്ച മാർഗനിർദേശം പുറപ്പെടുവിച്ചു.