ലോസ്ആഞ്ചലസ്: 91 ആമത് ഓസ്‌കർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ബൊഹീമിയൻ റാപ്‌സഡിയിലെ അഭിനയത്തിന് റാമി മാലിക് മികച്ച നടനായും ദി ഫേവറിറ്റിലൂടെ ഒലീവിയ കോൾമാൻ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു.
ബൊഹീമിയന്‍ റാപ്‌സോഡി എന്ന ചിത്രത്തില്‍ ഫ്രെഡി മെര്‍ക്കുറി എന്ന ക്യൂന്‍ റോക്ക് ബാന്‍ഡിലെ ഗായകന്റെ വേഷം അനശ്വരമാക്കിയതിനാണ് റാമി മാലിക് മികച്ച നടനുള്ള പുരസ്‌കാരം കരസ്ഥമാക്കിയത്.
ദി ഫേവറിറ്റ് എന്ന ചിത്രത്തിലൂടെ 700ല്‍ ബ്രിട്ടീഷ് രാജ്ഞിയായിരുന്ന ക്യൂന്‍ ആനിനെയാണ് ഒലിവിയ കോൾമാൻ അവതരിപ്പിച്ചത്.
പീറ്റർ ഫാരെല്ലി ഒരുക്കിയ ഗ്രീൻ ബുക്കാണ് മികച്ച ചിത്രം.
വംശവെറിക്കാരുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു ഇറ്റാലിയന്‍ ബൗണ്‍സറെ വാടകയ്‌ക്കെടുത്ത് ദീര്‍ഘയാത്ര ചെയ്യുന്ന ഡോ. ഡൊണാള്‍ഡ് ഷര്‍ലി എന്ന ആഫ്രിക്കന്‍ വംശജനായ പിയാനിസ്റ്റിന്റെ കഥയാണ് ഗ്രീൻ ബുക്ക്സിന്റേത്. മികച്ച സഹനടൻ, ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ എന്നിങ്ങനെ മൂന്ന് ഓസ്കാർ അവാർഡാണ് പീറ്റര്‍ ഫാരിലി സംവിധാനം ചെയ്ത ഈ ചിത്രം കരസ്ഥമാക്കിയത്.
ആർത്തവത്തെ ആസ്പദമാക്കി ഇന്ത്യൻ പശ്ചാത്തലത്തിലൊരുക്കിയ ചിത്രത്തിനും ഓസ്‌കർ പുരസ്‌കാരം ലഭിച്ചു. ഇന്ത്യയിലെ ആർത്തവകാലത്തെ ആരോഗ്യപരിപാലനത്തെക്കുറിച്ച് ഇറാനിയൻ- അമേരിക്കൻ സംവിധായിക റയ്‌ക സെഹ്റ്റച്ബച്ചി ഒരുക്കിയ ‘പിരീഡ് എൻഡ് ഒഫ് സെന്റൻസ് ആണ് മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കർ പുരസ്‌കാരത്തിന് അർഹമായത്.
മെക്‌സിക്കോയിലെ സംഘര്‍ഷഭരിതമായ രാഷ്ട്രീയ പശ്ചാത്തലത്തില്‍ നാല് മക്കള്‍ക്കുവേണ്ടി കഷ്ടപ്പെടുന്ന ക്ലിയോ എന്ന ആയയുടെ കഥ പറഞ്ഞ റോമ സംവിധാനം ചെയ്ത അല്‍ഫോണ്‍സോ ക്യുറോണാണ് മികച്ച സംവിധായകന്‍.
ലോസ് ആഞ്ജലീസിലെ ഡോൾബി തിയേറ്ററിലാണ് 91ആമത് ഓസ്‌കർ പുരസ്‌കാരം പ്രഖ്യാപിക്കുന്നത്.
മികച്ച സഹനടൻ: മഹേർഷല അലി (ഗ്രീൻ ബുക്ക്)
മികച്ച സഹനടി റെജീന കിംഗ് (ചിത്രം: ഇഫ് ബീൽ സ്ട്രീറ്റ് കുഡ് ടോക്ക്)
മികച്ച ഡോക്യുമെന്ററി (ഫീച്ചർ): ഫ്രീ സോളോ
ആനിമേറ്റഡ് ഫീച്ചർ ഫിലിം: സ്‌പൈഡർ മാൻ: ഇൻടു ദ സ്‌പൈഡർ വേർസ്
മികച്ച ചമയം,കേശാലങ്കാരം എന്നിവയ്ക്കുള്ള പുരസ്‌കാരം വൈസ് എന്ന സിനിമയ്ക്ക് ലഭിച്ചു
വസ്ത്രാലങ്കാരം: ബ്ലാക് പാന്തർ (റൂത്ത്.ഇ.കാർട്ടർ)
ഛായാഗ്രഹണം: അൽഫോൻസോ ക്വാറൺ (ചിത്രം: റോമ)
മികച്ച പ്രൊഡക്ഷൻ ഡിസൈനർ: ഹന്ന ബീച്ച്ലർ.ജേ ഹാർട്ട് (ബ്ലാക് പാന്തർ)
ശബ്ദലേഖനം: ജോൺവാർഹെസ്റ്റ്,നിന ഹാർട്ട് സ്റ്റോൺ(ബൊഹീമിയൻ റാപ്‌സൊദി)
വിദേശഭാഷാചിത്രം: റോമ (മെക്സിക്കോ)