
2019 ഓസ്കര്‍ പുരസ്‌കാരത്തിനുള്ള നാമനിര്‍ദ്ദേശ പട്ടിക പ്രഖ്യാപിച്ചു. എ സ്റ്റാര്‍ ഈസ് ബോണ്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് പോപ്പ് താരം ലേഡി ഗാഗ മികച്ച നടിക്കുള്ള നാമനിര്‍ദ്ദേശ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 91-ാം ഓസ്കര്‍ പുരസ്കാരങ്ങള്‍ക്കുള്ള നാമനിര്‍ദേശപട്ടിക പ്രഖ്യാപിച്ചത്. ഹോളിവുഡ് നടന്‍മാരായ ക്രിസ്റ്റ്യന്‍ ബെയില്‍, ബ്രാഡ്ലി കൂപ്പര്‍ എന്നിവര്‍ മികച്ച നടനുള്ള പട്ടികയിലുണ്ട്. പത്ത് വീതം നാമനിര്‍ദേശങ്ങള്‍ നേടിയ റോമ, ദ ഫേവറിറ്റ് എന്നീ ചിത്രങ്ങളാണ് ഇക്കുറി കൂടുതല്‍ നാമനിര്‍ദേശം സ്വന്തമാക്കിയിരിക്കുന്നത്. ഏറെ നിരൂപകപ്രശംസ നേടിയ നെറ്റ്ഫ്ലിക്സ് ചിത്രം ‘റോമ’ നോമിനേഷനുകൾ വാരിക്കൂട്ടുകയാണ്. റോമ ,ബ്ലാക്ക് പാന്തര്‍, ബ്ലാക്കാന്‍സ്മാന്‍, ബൊഹീമിയന്‍ റാപ്‌സഡി, ദ ഫേവറേറ്റ് ഗ്രീന്‍ബുക്ക്, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ് എന്നിവയാണ് മികച്ച ചിത്രത്തിനുള്ള നാമനിർദ്ദേശ പട്ടികയിലുള്ളത്.