റിയാദ്: സൗദി അറേബ്യയിലെ സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ലഹരിമരുന്ന് കടത്താനുള്ള മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെടുത്തി. 18 കിലോയിലധികം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്.
അല്‍ ബതാ തുറമുഖങ്ങളിലൂടെയും മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലൂടെയും രാജ്യത്തേക്ക് എത്തിയ ചരക്കുകളില്‍ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് വിമാനത്താവളത്തിലാണ് ആദ്യ ലഹരി കടത്ത് ശ്രമം പരാജയപ്പെടുത്തിയത്. യാത്രക്കാരന്റെ ബാഗില്‍ ഒളിപ്പിച്ച് 6.9 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്.
അല്‍ ബതാ അതിര്‍ത്തി കടന്നെത്തിയ 1.7 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈന്‍ ആണ് പിടികൂടിയത്. യാത്രക്കാരന്റെ ശരീരത്തിലാണ് ഇവ ഒളിപ്പിച്ചിരുന്നത്. സെറാമിക്‌സ് കൊണ്ടുവരുന്ന ട്രക്കില്‍ ഒളിപ്പിച്ച 10.114 കിലോഗ്രാം ഡി-മെറ്റാംഫെറ്റാമൈനും അധികൃതര്‍ പിടിച്ചെടുത്തു.