പാഡ്മാന് പിന്നാലെ അനുഷ്‌ക ശര്‍മ്മയുടെ പാരിക്കും പാകിസ്ഥാനില്‍ നിരോധനം

മുസ്ലീം വിരുദ്ധത ആരോപിച്ചു ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ നായികയായ പുതിയ ചിത്രം പാരിക്ക് പാകിസ്ഥാനില്‍ വിലക്ക്.ചിത്രത്തില്‍ മന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളും മുസ്ലീം വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളും ഉള്ളതായി ചൂണ്ടിക്കാട്ടിയാണ് ചിത്രം നിരോധിച്ചതെന്ന് പാക് മാധ്യമമായ ദ എക്‌സ്പ്രസ് ട്രിബ്യൂണ്

പാഡ്മാന് പിന്നാലെ അനുഷ്‌ക ശര്‍മ്മയുടെ പാരിക്കും പാകിസ്ഥാനില്‍ നിരോധനം
anushka

മുസ്ലീം വിരുദ്ധത ആരോപിച്ചു ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മ നായികയായ പുതിയ ചിത്രം പാരിക്ക് പാകിസ്ഥാനില്‍ വിലക്ക്.ചിത്രത്തില്‍ മന്ത്രവാദം പ്രോത്സാഹിപ്പിക്കുന്ന രംഗങ്ങളും മുസ്ലീം വികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളും ഉള്ളതായി ചൂണ്ടിക്കാട്ടിയാണ് ചിത്രം നിരോധിച്ചതെന്ന് പാക് മാധ്യമമായ ദ എക്‌സ്പ്രസ് ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഖുറാന്‍ വചനങ്ങള്‍ ചിത്രത്തില്‍ ഉപയോഗിച്ചതും നിരോധനത്തിന് കാരണമായതായി ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.

മന്ത്രവാദത്തെ സിനിമ പോസിറ്റീവായി ചിത്രീകരിച്ചിട്ടുണ്ട്. ഇത് ഇസ്ലാം വിരുദ്ധമാണ്. മതവിരുദ്ധമായ കാര്യമാണ് ചിത്രം പ്രോത്സാഹിപ്പിക്കുന്നതെന്നും പാക് സെന്‍സര്‍ ബോര്‍ഡ് വ്യക്തമാക്കി.

സിനിമ പാകിസ്ഥാനില്‍ നിരോധിച്ച സെന്‍സര്‍ ബോര്‍ഡ് നടപടിയെ പാകിസ്ഥാന്‍ ഫിലിം ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ചൗധരി ഇജാസ് കര്‍മ്മ സ്വാഗതം ചെയ്തു. രാജ്യത്തിന്റെ സംസ്‌കാരത്തിനും മതവിശ്വാസത്തിനും എതിരായ സിനിമകള്‍ നിരോധിക്കുക തന്നെ ചെയ്യണമെന്ന് ചൗധരി പറഞ്ഞു. പാരിക്ക് മുന്‍കൂറായി ടിക്കറ്റ് എടുത്തര്‍ക്ക് പണം തിരികെ നല്‍കുമെന്ന് പാകിസ്ഥാനിലെ പ്രമുഖ തീയറ്റര്‍ കമ്പനിയായ ന്യൂപ്ലെക് സിനിമാസ് അറിയിച്ചു.

Read more

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ പങ്കെടുത്ത് ശശി തരൂർ: ഹൈക്കമാൻഡിന് അതൃപ്തി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനായി ഒരുക്കിയ അത്താഴ വിരുന്നിൽ ഡോ ശശി തരൂർ എംപി പങ്കെടുത്തതിൽ ഹൈക്കമാൻഡിന് അതൃപ്തി. രാഷ്ട്

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ജാമ്യ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കു