പാക് മന്ത്രിക്ക് നിസാമുദ്ദീൻ ദർഗ സന്ദർശിക്കാൻ അനുമതിയില്ല

Share
പാക് മന്ത്രിക്ക് നിസാമുദ്ദീൻ ദർഗ സന്ദർശിക്കാൻ അനുമതിയില്ല

ന്യൂഡൽഹി: ഡല്‍ഹിയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) യോഗത്തില്‍ പങ്കെടുക്കാനെത്തിയ പാക് മന്ത്രി മുസാദിക് മാലിക് ഇന്ത്യ സന്ദര്‍ശിക്കുന്ന വേളയില്‍ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ പദ്ധതിയിട്ടിരുന്നതായി സൂചന.

ഈ മാസം 20 മുതല്‍ 22 വരെ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ പുരാന ഖിലയിലാണ് ഷാങ്ഹായ് എസ്‌സിഒയുടെ ആദ്യ'സിവിലൈസേഷണല്‍ ഡയലോഗ് ഫോറം' (സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംവാദ വേദി) നടക്കുന്നത്.

ഇന്ത്യയിലുള്ള മാലിക്കിന് സുരക്ഷാ അനുമതി ലഭിച്ചാല്‍ താജ് മഹല്‍ സന്ദര്‍ശിക്കാമെങ്കിലും, നിസാമുദ്ദീന്‍ ദര്‍ഗ സന്ദര്‍ശിക്കാന്‍ പാക് മന്ത്രിക്ക് അനുമതി ലഭിച്ചിട്ടില്ല.

ആഗ്രയിലെ താജ്മഹലും തലസ്ഥാനത്തെ നിസാമുദ്ദീന്‍ ദര്‍ഗയും സന്ദര്‍ശിക്കാനാണു പാക് മന്ത്രി അനുമതി തേടിയത്. എന്നാല്‍ എസ്‌സിഒ യോഗത്തിനപ്പുറമുള്ള പരിപാടികള്‍ക്കൊന്നിനും ഇന്ത്യന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

എസ്‌സിഒ പരിപാടിയില്‍ പങ്കെടുക്കാന്‍ മാത്രമേ അദ്ദേഹത്തിന് അനുവാദമുള്ളൂ എന്നും, മറ്റൊരിടത്തേക്കും പോകാന്‍ പാടില്ലെന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

Read more

ദീപക് രജാവത് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ പുതിയ സിഇഒ

ദീപക് രജാവത് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ പുതിയ സിഇഒ

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ദീപക് രജാവത്തിനെ നിയമിച്ചു. ഡിസംബർ ഒന്നിന് ചുമതല ഏറ്റെടുക്കും. നിലവി

മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ഇളവ്

മാധ്യമ പ്രവർത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; ശ്രീറാം വെങ്കിട്ടരാമന് ഇളവ്

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം. ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന് കോടതിയിൽ നേരിട്ട് ഹാ

വിസാ ചട്ടങ്ങളിൽ മാറ്റം; 2027 ജനുവരി ഒന്ന് മുതൽ ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകില്ല

വിസാ ചട്ടങ്ങളിൽ മാറ്റം; 2027 ജനുവരി ഒന്ന് മുതൽ ഇന്ത്യക്കാർക്ക് മലേഷ്യയിലേക്ക് വിസയില്ലാതെ പ്രവേശിക്കാനാകില്ല

ഇന്ത്യക്കാർക്ക് അനുവദിച്ചിരുന്ന വിസയില്ലാത്ത പ്രവേശന സൗകര്യം 2027 ജനുവരി ഒന്ന് മുതൽ അവസാനിപ്പിക്കുമെന്ന് മലേഷ്യ. ഇതോടെ മലേഷ്യയിലേ

മുംബൈയിൽ മൂന്ന് ആഡംബര ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത് ആമിർ ഖാൻ; പ്രതിമാസ വാടക 38 ലക്ഷം രൂപ

മുംബൈയിൽ മൂന്ന് ആഡംബര ഫ്ലാറ്റുകൾ വാടകയ്ക്കെടുത്ത് ആമിർ ഖാൻ; പ്രതിമാസ വാടക 38 ലക്ഷം രൂപ

ബോളിവുഡ് താരം ആമിർ ഖാൻ മുംബൈയിലെ സാന്‍റാക്രൂസ് വെസ്റ്റിൽ മൂന്ന് ആഡംബര ഫ്ലാറ്റുകൾ വാടകയ്ക്കെടുത്തു. മൂന്ന് ഫ്ലാറ്റുകൾക്