പാരീസ് ഒളിംപിക്‌സിന് ദീപം തെളിഞ്ഞു ഇന്ത്യൻ പതാകയേന്തി പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലും

0

സെൻ നദീതീരത്ത് അത്ഭുത കാഴ്ചകൾ ഒരുക്കി പാരീസ് ഒളിമ്പിക്സിന് കൊടിയറ്റം. ഉദ്ഘാടനം കാഴ്ചകൾ 4 മണിക്കൂർ നീണ്ടുനിന്നു. ബാഡ്മിന്റൺ താരം പി.വി. സിന്ധുവും ടേബിൾ ടെന്നീസ് താരം ശരത് കമലുമാണ് ഇന്ത്യൻ പതാകയേന്തിയത്. ഇനി പതിനാറു നാൾ ലോകത്തിന്റെ നോട്ടം പാരീസിലേക്കാണ്. സെൻ നദിയിലൂടെ ഓരോ രാജ്യങ്ങളും കായികതാരങ്ങളും തുരുത്തുകളായി ഒഴുകിയത് വിസ്മയകരമായ കാഴ്ചയായിരുന്നു.

നദിയുടെ ഇരുകരകളിലും കാണികൾ ഒളിമ്പിക്സിന്റെ ചരിത്രത്തിലാദ്യമായി ജലോത്സവത്തിലൂടെ കായികതാരങ്ങളെ സ്വാഗതം ചെയ്തു.ഇന്ത്യന്‍ ടീമിനെ വഹിച്ചു കൊണ്ടുള്ള നൗക 84ാമതായിരുന്നു സെന്‍ നദിയിലെത്തിയത്. 12 വിഭാഗങ്ങളിലായി 78 അംഗങ്ങളാണ് ഇന്ത്യന്‍ ടീമിനെ പ്രതിനിധികരിച്ചത്.

2016 ലും 2019 ലും മെഡല്‍ നേടിയ സിന്ധുവിന്റെ 3ാം ഒളിമ്പിക്‌സും ശരത്തിന്റെ 5ാം ഒളിമ്പിക്‌സും ആണ് ഇത്. വളരെ അഭിമാന നിമിഷമാണിതെന്നും അതേ ആവേശത്തോടെ മികച്ച പ്രകടനം കാഴ്ചവച്ച് മെഡല്‍ തിരികെ ഇന്ത്യയിലെത്തിക്കാന്‍ പരിശ്രമിക്കുമെന്നും സിന്ധു പറഞ്ഞു ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷ വളരെ വലുത് ആണ്