പാരിസിൽ‌ ഇന്ത്യയ്ക്ക് നിരാശ: വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി; പ്രതിഷേധം അറിയിച്ച് ഇന്ത്യ

Share

പാരിസ് ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് നിരാശ. ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കി. ഭാര പരിശോധനയിൽ പരാജയപ്പെട്ടതോടെയാണ് വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. താരത്തിന് 50 കിലോയിൽ അധികം ഉണ്ടെന്ന് കണ്ടെത്തിയതോടെയാണ് നടപടി. പരിശോധനയിൽ 100 ഗ്രാം കൂടുതലാണ് താരത്തിന്. ഫൈനലിലേക്ക് പ്രവേശിച്ചതിന് പിന്നാലെയായിരുന്നു അയോഗ്യയാക്കിയത്.

അയോഗ്യയാക്കിയതോടെ വിനേഷ് ഫോഗട്ട് മെഡലുകൾ ഒന്നും ലഭിക്കില്ല. പട്ടികയിൽ അവസാന നിരയിലേക്ക് താരത്തെ താഴ്ത്തി. പാരിസിൽ വെള്ളിയോ സ്വർണമോ ഇന്ത്യ പ്രതീക്ഷിച്ചിരിക്കെയാണ് താരത്തിനെ അയോഗ്യയാക്കിയത്. ഇന്ത്യൻ സംഘം പ്രതിഷേധം അറിയിച്ചു. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ വിനേഷ് ഫൈനലിലേക്ക് എത്തിയിരുന്നു. സെമിയിൽ ക്യൂബയുടെ യുസ്‌നെലിസ് ഗുസ്മാനെ പരാജയപ്പെടുത്തിയാണ് താരം ഫൈനലിലേക്ക് എത്തിയത്.

5-0ത്തിന്റെ ജയവുമായാണ് വിനേഷിന്റെ ഫൈനൽ പ്രവേശനം. ഒളിംപിക്‌സ് വനിതാ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ താരമായിരുന്നു വിനേഷ് ഫോഗട്ട്. ഇതിനിടെയാണ് താരത്തെ അയോഗ്യയാക്കിയത്. ഒളിമ്പിക്സ് അസോസിയേഷൻ‌ വാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു