നടി പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോന്‍ ആണ് വരന്‍. ഞായറാഴ്ച രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. . കുടുംബാഗംങ്ങളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഗുരുവായൂർ ക്ഷേത്രത്തിൽ നടന്ന ചടങ്ങുകൾ അതീവ ലളിതമായിരുന്നു. സെറ്റുസാരിയും സിമ്പിൾ ആഭരണങ്ങളും അണിഞ്ഞാണ് പർവ്വതിയെത്തിയത്.
ലാല്‍ ജോസ് സംവിധാനം ചെയ്ത ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വതി നമ്പ്യാര്‍ അഭിനയരംഗത്തെത്തുന്നത്. രഞ്ജിത്ത് സംവിധാനം ചെയ്ത ലീലയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ താരം സോഷ്യമീഡിയയിൽ പങ്കുവച്ചിരുന്നു.