പറക്കുന്നതിനിടെ കോക്പിറ്റ് ഡോർ തുറക്കാൻ ശ്രമം; എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി താഴെയിറക്കി

പറക്കുന്നതിനിടെ കോക്പിറ്റ് ഡോർ തുറക്കാൻ ശ്രമം; എയർ ഇന്ത്യ എക്സ്പ്രസ് അടിയന്തരമായി താഴെയിറക്കി

ന്യൂഡൽഹി: ബംഗളൂരുവിൽ നിന്നും വാരണാസിയിലേക്കുള്ള യാത്രാമധ്യേ എയർ ഇന്ത്യ എക്സ്പ്രസിൽ സുരക്ഷാ ഭീഷണി നേരിട്ടതായി റിപ്പോർട്ട്. IX-1086 വിമാനത്തിലാണ് സംഭവം. യാത്രക്കാരൻ വിമാനത്തിന്‍റെ കോക്പിറ്റ് ഡോർ പാസ്കോഡ് ഉപയോഗിച്ച് തുറക്കാൻ ശ്രമിക്കുകയായിരുന്നു. വിമാനം റാഞ്ചാൻ എന്ന ഭയത്തിൽ ക്യാപ്റ്റൻ ഡോർ തുറന്നില്ല. വാരണാസിയിലെ ലാൽ ബഹദൂർ ശാസ്ത്രി ഇന്‍റർനാഷണൽ എയർപ്പോട്ടിലാണ് വിമാനം ഇറങ്ങിയത്.

വിമാനം താഴെയിറക്കുന്നതിന് മുൻപ് കേന്ദ്ര വ്യവസായ സുരക്ഷാ സേനയ്ക്ക് (സിഐഎസ്എഫ്) അടിയന്തര സന്ദേശമയച്ചു. ഡോർ തുറക്കാൻ ശ്രമിച്ചയാളെയും ഒപ്പമുണ്ടായിരുന്ന എട്ടു യാത്രക്കാരെയും സുരക്ഷാ സേനയ്ക്ക് കൈമാറി.

ഇയാൾക്ക് ക്യത്യമായ പാസ്കോഡ് എങ്ങനെ ലഭിച്ചു എന്ന് അന്വേഷണത്തിലാണ് സിഐഎസ്എഫ്. പ്രോട്ടോകോൾ ശക്തമായിരുന്നെന്നും യാതൊരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ലെന്നുമാണ് എയർലൈൻ അധികൃതർ വ്യക്തമാക്കുന്നത്.

Read more

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ഇൻഷുറൻസില്ലെങ്കിൽ ഇനി പിഴയില്ല, വാഹനം പിടിച്ചെടുക്കും; പുതിയ ഭേദഗതിക്ക് നീക്കം

ന്യൂഡൽഹി: ഇൻഷുറൻസില്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങൾക്കെതിരേ കർശന നടപടിയുമായി കേന്ദ്രസർക്കാർ. ഇൻഷുറൻസില്ലാത്തതും പുതുക്കാത്തതുമായ വാഹനങ്ങൾ