പട്ടിണപാക്കം ഒരു ക്രൈം ത്രില്ലര്‍

ജയദേവ് സംവിധാനം ചെയ്ത തമിഴ് ചിത്രം പട്ടിണപാക്കം തിയേറ്ററുകളില്‍. കലൈയരശനും അനശ്വര കുമാറുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍.

പട്ടിണപാക്കം ഒരു ക്രൈം ത്രില്ലര്‍
Pattinapakkam

ജയദേവ് സംവിധാനം ചെയ്ത തമിഴ് ചിത്രം പട്ടിണപാക്കം തിയേറ്ററുകളില്‍. കലൈയരശനും അനശ്വര കുമാറുമാണ് ചിത്രത്തിലെ നായികാ നായകന്‍മാര്‍.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന  ചിത്രത്തില്‍  ശക്തമായ കഥാപാത്രമായി മനോജ് കെ ജയനും എത്തുന്നുണ്ട്. തമിഴ്സിനിമയില്‍ നായികയായി തിളങ്ങി നിന്നിരുന്ന
നടി ഛായാ സിങ് വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് പട്ടിണപാക്കം.

മലയാളികളുടെ പ്രിയനടി ഭാവനയുടെ സഹോദരന്‍ കൂടിയാണ് പട്ടിനപാക്കത്തിന്റെ സംവിധായകന്‍ ജയദേവ്. നിരവധി പ്രമുഖസംവിധായകര്‍ക്കൊപ്പം വിവിധഭാഷകളില്‍ പ്രവര്‍ത്തിച്ച ജയദേവിന്റെ ആദ്യസംവിധാനസംരംഭമാണ് പട്ടിണപാക്കം എന്ന ക്രൈം ത്രില്ലര്‍. രണ്ടു മണിക്കൂര്‍ 21 മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രം പൂര്‍ണ്ണമായും പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന ഒന്നാണ് എന്നതില്‍ സംശയം വേണ്ട. ചെന്നൈ നഗരത്തിലെ പട്ടിണപാക്കം എന്ന സ്ഥലത്തെ ഒരു സാധാരണയുവാവിന്റെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്.

ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈനറും സ്‌റ്റൈലിസ്റ്റും ജയദേവിന്റെ ഭാര്യ വിനയദേവാണ്.
മൂളം മൂട്ടില്‍ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്ന ചിത്രം ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് റാണയാണ്. ഇഷാന്‍ ദേവാണ് സംഗീത സംവിധാനം. സോണി പ്രൊഡക്ഷന്‍സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചിരിക്കുന്നത്.

Image result for pattinapakkam

ഒരു കൊലപാതകവും അതെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് കഥയെ മുന്നോട്ടു നയിക്കുന്നത്. കുടുംബപ്രേക്ഷകരെയും ആകര്‍ഷിക്കുന്ന തരത്തിലാണ് കഥാഗതി. നായകനായ കലയരസന്‍ അവതരിപ്പിക്കുന്ന വെട്രി എന്ന കഥാപാത്രവും
ഛായാ സിങ് അവതരിപ്പിക്കുന്ന ഷീബ എന്ന കഥാപാത്രവും മികച്ചു നില്‍ക്കുന്നു.

ചെറിയ ബജറ്റില്‍ ഒരുക്കിയ ഒരു മികച്ച ചിത്രം എന്ന് പട്ടിണപാക്കത്തെ വിശേഷിപ്പിക്കാം. തമിഴ് സിനിമയില്‍ ഈയടുത്ത കാലത്തെ ഉണ്ടായ ഗുണകരമായ മാറ്റങ്ങളുടെ പിന്തുടര്‍ച്ച തന്നെയാണ് പട്ടിണപാക്കവും. ഒരു നവാഗതസംവിധായകന്‍ എന്ന നിലയില്‍ ജയദേവ് വലിയ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു