കുഞ്ചാക്കോ ബോബന്‍ ചിത്രം ‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തത് സാക്ഷാല്‍ പൗലോ കൊയ്‌ലോ

തനി ഗ്രാമീണനായ കൊച്ചൌവ്വ എന്ന യുവാവിന്റെ കഥയാണ്‌ ചിത്രം പറയുന്നത് .സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്തത് സാക്ഷാല്‍ പൗലോ കൊയ്‌ലോ
paulocoelotweet

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്‌ലോയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് പ്രമുഖ ബ്രസീലിയന്‍ സാഹിത്യകാരന്‍ പൗലോ കൊയ്‌ലോ. തന്റെ ട്വിറ്റര്‍.അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അദ്ദേഹം ട്വീറ്റ് ചെയ്തത്. ആല്‍ക്കെമിസ്റ്റ് എന്ന നോവലിലൂടെ ലോകപ്രശസ്ത സാഹിത്യകാരനായി മാറിയ അദ്ദേഹത്തിന്റെ ട്വീറ്റ് ചിത്രത്തിന്റെ പ്രചരണത്തിന് കരുത്തേകും. മലയാള സിനിമയിലെ ഏറ്റവും പഴക്കമുള്ള നിര്‍മ്മാണസംരഭമായ ഉദയയുടെ ബാനറില്‍ മൂന്നു പതിറ്റാണ്ടിനുശേഷം വരുന്ന ചിത്രമാണിത്.
തനി ഗ്രാമീണനായ കൊച്ചൌവ്വ എന്ന യുവാവിന്റെ കഥയാണ്‌ ചിത്രം പറയുന്നത് .സിദ്ധാര്‍ത്ഥ് ശിവയാണ് ചിത്രത്തിന്റെ സംവിധായകന്‍. രചനയും സിദ്ധാര്‍ത്ഥ് ശിവയാണ് നിര്‍വ്വഹിച്ചിട്ടുള്ളത്.കുഞ്ചാക്കോ ബേബാനുപുറമേ നെടുമുടി വേണു, കെപിഎസി ലളിത, മുകേഷ്, സുരാജ് വെഞ്ഞാറമൂട്, മണിയന്‍പിള്ള രാജു, അജു വര്‍ഗ്ഗീസ്, മുത്തുമണി സോമസുന്ദരം, ശ്രീദേവി ഉണ്ണിതുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read more

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

പാക്-ചൈന അതിർത്തി കമ്മീഷന് ഇന്ത്യയുടെ മറുപടി; ‘നിയമസാധുതയില്ല’

ന്യൂഡൽഹി: പാകിസ്ഥാനും ചൈനയും ചേർന്ന് രൂപീകരിച്ച അതിർത്തി സംയുക്ത കമ്മീഷനെ ഇന്ത്യ തള്ളി. കമ്മീഷന് യാതൊരു നിയമസാധുതയുമില്ലെന്നും ജമ്മു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

രോഹിത്തും കോലിയും കാര്യവട്ടത്തേക്ക്; വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് ആവേശം പകരുന്ന പ്രഖ്യാപനവുമായി വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന, ട്വന്റി20 പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമുകളെ