'ഞങ്ങൾ രണ്ടുപേരും സുഖമായിരിക്കുന്നു'; കുഞ്ഞിനൊപ്പമുള്ള ആദ്യ ചിത്രം പങ്കുവച്ച് പേളി

Share

നടിയും അവതാരകയുമായ പേളി മാണിയ്ക്കും ഭര്‍ത്താവ് ശ്രീനിഷിനും കഴിഞ്ഞ ദിവസമാണ് പെണ്‍കുഞ്ഞ് പിറന്നത്. ശ്രീനിഷ് ആണ് വിവരം ആരാധകരുമായി പങ്കുവച്ചത്. അമ്മയും മകളും സുഖമായി ഇരിക്കുന്നുവെന്നും ശ്രീനിഷ് കുറിച്ചു.

ഇപ്പോള്‍ കുഞ്ഞിന്റെ ചിത്രം പുറത്ത് വിട്ടിരിക്കുകയാണ് പേളി. താനും കുഞ്ഞും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നുവെന്ന് പേളി കൂട്ടിച്ചേര്‍ത്തു. ഗർഭിണിയായിരുന്ന സമത്തുള്ള ഓരോ വിശേഷങ്ങളും പേളി ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതെല്ലാം ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിച്ചത്.

https://www.instagram.com/p/CMqqUppniAh/?utm_source=ig_web_copy_link

'ഞങ്ങൾക്ക് പെൺകുഞ്ഞ് ജനിച്ചു. ഈ മനോഹരമായ നിമിഷം നിങ്ങളുമായി പങ്കിടാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഒരുമിച്ചുള്ള ആദ്യത്തെ ചിത്രം. ഞങ്ങൾ രണ്ടുപേരും ആരോഗ്യമുള്ളവരും സന്തുഷ്ടരുമാണ്. മിസ്റ്റർ ഡാഡി @ ശ്രിനിഷ്അരവിന്ദ് അൽപ്പം ക്ഷീണിതനും ഉറക്കവുമാണ്, പക്ഷേ അത് കുഴപ്പമില്ല. എല്ലാവരും എന്നോട് കുഞ്ഞിന്റെ ചിത്രം പോസ്റ്റ് ചെയ്യരുതെന്ന് പറഞ്ഞു, പക്ഷേ നിങ്ങൾ ഓരോരുത്തരുമായി ചിത്രം പങ്കിടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. നിങ്ങളുടെ എല്ലാ അനുഗ്രഹങ്ങളും ഞങ്ങൾക്ക് ആവശ്യമാണ്', എന്നാണ് ചിത്രം പങ്കുവച്ചു കൊണ്ട് പേളി കുറിച്ചത്.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു