പേർളി ഇനി ശ്രീനിഷിന് സ്വന്തം; വൈറലായി വിവാഹ സത്കാര ചിത്രങ്ങളും വീഡിയോയും

പേർളി ഇനി ശ്രീനിഷിന് സ്വന്തം; വൈറലായി  വിവാഹ സത്കാര ചിത്രങ്ങളും വീഡിയോയും
image (2)

ബിഗ്ഗ്  ബോസ്  റിയാലിറ്റി ഷോയിലൂടെ  മൊട്ടിട്ട പ്രണയമാണ് അവതാരക പേർളി മാണിയുടെയും  മിനിസ്ക്രീൻ താരം ശ്രീനിഷ് അരവിന്ദിന്റേയും. ഒടുവിൽ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ഇവർ വിവാഹിതരായി. ചൊവ്വര പള്ളിയില്‍ നടന്ന വിവാഹ ചടങ്ങുകള്‍ക്ക് ശേഷം എറണാകുളം സിയാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹസത്കാരം നടന്നത്.

റിയാലിറ്റി ഷോ സെറ്റിലും അതിനു ശേഷവും ഏറെ ആഘോഷിക്കപ്പെട്ട പ്രണയമായിരുന്നു ഇരുവരുടെയും. പ്രണയം സത്യമാണോ എന്നു് സംശയങ്ങളും ഗോസിപ്പുകളും പ്രചരിച്ചിരുന്നു. ഇതെല്ലം മറികടന്ന് ഒടുവിൽ പേർളി ശ്രീനിഷിനു സ്വന്തമായിരിക്കയാണ്.

https://www.facebook.com/Pearlearmy/videos/2337686576443821/

കടുംനീല സ്ലീവ്ലെസ് ഫ്രോക്കും നെറ്റ് ദുപ്പട്ടയും അണിഞ്ഞാണ് പേളി റിസപ്ഷനെത്തിയത്. കടുംനീല കുര്‍ത്തയും ധോത്തി പാന്റുമായിരുന്നു ശ്രീനിഷിന്റെ വേഷം.

https://www.facebook.com/Pearlearmy/videos/2382186442011053/

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ബിഗ് ബോസ് റിയാലിറ്റി ഷോ താരങ്ങളായ ഷിയാസ് കരീം, ഹിമ ശങ്കര്‍, അരിസ്റ്റോ സുരേഷ് തുടങ്ങിയവര്‍ ചടഗിൽ പങ്കെടുത്തു.

Read more

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

‘കൂടുതൽ മെച്ചപ്പെട്ടതും ദീപ്തവുമായ ഒരു കാലം എത്തിച്ചേരും’; പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി

പുതുവത്സരാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതീക്ഷയുടെ തിളക്കമുള്ള സ്വപ്നങ്ങൾ വഹിച്ചുകൊണ്ട് ഒരു പുതുവർഷം കൂടി എത്തിച്ചേർന്