പ്ലാസ്റ്റിക് കൈവശം വെച്ചാല്‍ ബംഗളൂരുവില്‍ 500 രൂപ പിഴ

പ്ലാസ്റ്റിക് വസ്തുക്കള്‍ നഗരത്തില്‍ കുന്നുകൂടുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയത് . ഇതിനെ തുടര്‍ന്നാണ് പിഴയോടുകൂടിയ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പ്ലാസ്റ്റിക് കൈവശം വെച്ചാല്‍ ബംഗളൂരുവില്‍ 500 രൂപ പിഴ
plasticdis

ബംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ പ്ലാസ്റ്റിക് കൈവശം വെച്ചാല്‍ ഇനി 500 രൂപ പിഴയൊടുക്കേണ്ടിവരും. അടുത്ത ദിവസം മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരും. നിയമം ലംഘിച്ചാല്‍ പിഴ ആയിരം രൂപയായി ഉയരും. ഇതിനു മുന്‍പ് നഗരത്തില്‍ പ്ലാസ്റ്റിക് വസ്തുക്കള്‍ക്ക് നിരോധനമേര്‍പ്പെടുത്തി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇത് നടപ്പിലായിരുന്നില്ല .

പ്ലാസ്റ്റിക് വസ്തുക്കള്‍ നഗരത്തില്‍ കുന്നുകൂടുന്നത് വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമാക്കിയത് . ഇതിനെ തുടര്‍ന്നാണ് പിഴയോടുകൂടിയ പ്ലാസ്റ്റിക് നിരോധന നിയമം നടപ്പിലാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന് വേണ്ടി കര്‍ണാടക മുനിസിപ്പല്‍ നിയമത്തിലെ 431-ാം ചട്ടം ഭേദഗതി ചെയ്യുകയും ചെയ്തു.ബംഗളൂരു കോര്‍പ്പറേഷന്‍ പരിധിയിലുള്ള വ്യാപാര സ്ഥാപനങ്ങളിലും പ്ലാസ്റ്റിക് സാധനങ്ങള്‍ വില്‍ക്കുന്നതിനും  വിലക്കുണ്ട്.

Read more

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

ടെസ്റ്റിനൊപ്പം അപകട സാധ്യത തിരിച്ചറിയുന്നതിനുള്ള പരിശീലനവും; ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം ഡിസംബർ ഒന്നുമുതൽ

തിരുവനന്തപുരം: സുരക്ഷിതമായ ഡ്രൈവിങ് സംസ്കാരം വളർത്തിയെടുക്കുന്നതിൻ്റെ ഭാഗമായി ഡ്രൈവിങ് ലൈസൻസ് ടെസ്റ്റുകളിൽ പരിഷ്കരണം നടത്താൻ ഒരു

CPIMൽ വൻ അഴിച്ചുപണി; ജയരാജനും ശിവൻകുട്ടിയും രാജേഷും സംസ്ഥാന സെക്രട്ടേറിയറ്റിൽ; രണ്ട് പേരെ ഒഴിവാക്കി

CPIMൽ വൻ അഴിച്ചുപണി; ജയരാജനും ശിവൻകുട്ടിയും രാജേഷും സംസ്ഥാന സെക്രട്ടേറിയറ്റിൽ; രണ്ട് പേരെ ഒഴിവാക്കി

ജോണ്‍ ബ്രിട്ടാസിനെ സെക്രട്ടേറിയറ്റില്‍ കേന്ദ്ര കമ്മിറ്റി ക്ഷണിതാവ് എന്ന നിലയില്‍ ഉള്‍പ്പെടുത്തി. പി ജയരാജനെ സംസ്ഥാന സെക്രട്ടേ