ഇസ്രായേലിലെ 'ഗലീലി കടലിലെ' വെള്ളം കണ്ട് ഭയന്ന് ആളുകള്‍, റിപ്പോര്‍ട്ട്

ഇസ്രായേലിലെ 'ഗലീലി കടലിലെ' വെള്ളം കണ്ട് ഭയന്ന് ആളുകള്‍, റിപ്പോര്‍ട്ട്
238691-gali

ജറുസലേം: ചുവപ്പായി മാറി ഇസ്രായേലിലെ 'ഗലീലി കടലിലെ' വെള്ളം. ഈ വിചിത്രമായ കാഴ്ച കണ്ട് ആളുകള്‍ ഭയന്നുപോയെന്നാണ് റിപോര്‍ട്ടുകള്‍. എന്നാല്‍ആഗോളതാപനം മൂലമാണ് ഇത് സംഭവിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അന്വേഷണത്തിന് ശേഷം, ജലത്തിന്റെ നിറം മാറാന്‍ കാരണം ബോട്രിയോകോക്കസ് ബ്രൗണി എന്ന പച്ച ആല്‍ഗയാണെന്ന് വിദഗ്ധര്‍ കണ്ടെത്തി. ആഗോളതാപനം മൂലമുള്ള താപനിലയിലെ വര്‍ധന കാരണം ഈ ആല്‍ഗ അതിവേഗം വളരുകയാണ്. സൂര്യപ്രകാശം ഈ ആല്‍ഗയില്‍ പതിക്കുമ്പോള്‍, അത് ഒരു ചുവന്ന പിഗ്മെന്റ് ഉത്പാദിപ്പിക്കുന്നു, അതുമൂലം തടാകം മുഴുവന്‍ ചുവപ്പായി കാണപ്പെടുന്നു.

ഈ ആല്‍ഗകള്‍ കാരണം സൂര്യപ്രകാശം കടലിന്റെ ആഴങ്ങളിലേക്ക് എത്താന്‍ കഴിയുന്നില്ല എന്നത് മല്‍സ്യങ്ങള്‍ക്ക് ഭീഷണിയായിരിക്കുന്നുവെന്നാണ് നിഗമനം. ഇത്തരം സംഭവങ്ങള്‍ ഇപ്പോള്‍ ലോകമെമ്പാടും സാധാരണമായിക്കൊണ്ടിരിക്കുകയാണ്.

Read more

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: സുഹൈലിന് മദ്യം നൽകിയ ബാറുകളുടെ ലൈസൻസ് സസ്പെൻസ് ചെയ്തു

കൊച്ചി: മൂന്ന് പേരുടെ മരണത്തിനിടയാക്കിയ നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടത്തിൽ പ്രതിയായ 19കാരനായ യുവാവിന് മദ്യം നൽകിയ സംഭവത്തിൽ

അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

അങ്കിത ഭണ്ഡാരി കേസ്: ആരോപണവിധേയനെ ഗവർണറാക്കരുത്; ഇന്ത്യാ ഗേറ്റിൽ രാഹുൽ–പ്രിയങ്കമാരുടെ പ്രതിഷേധം

ഡൽഹി: 2022ൽ ഉത്തരാഖണ്ഡിൽ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി മരിച്ച അങ്കിത ഭണ്ഡാരിയുടെ മാതാപിതാക്കൾ നടത്തുന്ന കുത്തിയിരിപ്പ് സമരത്തിൻ്