സിംഗപ്പൂര്‍ : പേഴ്സണലൈസ്ഡ് എംപ്ലോയീമെന്‍റ് പാസ്സ് ( PEP ) വിസയുടെ യോഗ്യതകളില്‍ സിംഗപ്പൂര്‍ ഗവണ്മെന്റ് മാറ്റങ്ങള്‍ വരുത്തുന്നു, പുതിയ നിയമങ്ങള്‍ 2012 ഡിസംബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.
പുതിയ നിയമം അനുസരിച്ച് PEP വിസയ്ക്കു അപേക്ഷിക്കാനുളള ശമ്പള പരിധിയിലും, വിസയുടെ കാലാവധിയിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട് . ശമ്പള പരിധി പ്രതിവര്‍ഷം S$34,000-ല്‍ നിന്നും S$144,000 ആക്കി ഉയര്‍ത്തുകയും വിസാ കാലാവധി 5 വര്‍ഷത്തില്‍ നിന്നും 3 വര്‍ഷമായി കുറയ്ക്കുകയും ചെയ്തു.
പുതിക്കിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ PEP, വിദേശ ഉദ്യോഗാര്‍ത്തികള്‍ക്കുള്ള പ്രീമിയം പാസ് ആയി തുടരും. രാജ്യത്തെ എംപ്ലോയ്‌മെന്റ് വിസകളുടെ നിലവാരം ഉയര്‍ത്തുക എന്നതാണു ഗവണ്‍മെന്റ് ഇതു കൊണ്ടു ലക്ഷ്യമിടുന്നത്.
പുതുക്കിയ നിയമങ്ങളുടെ വിശദാംശങ്ങള്‍ മിനിസ്ട്രി ഓഫ് മാന്‍ പവര്‍ ( MOM ) വെബ് സൈറ്റില്‍ ലഭ്യമാണ്.
Related Article: സിംഗപ്പൂരില്‍ വിസാനിയന്ത്രണം