കുഞ്ചാക്കോ ബോബനു നേരെയുണ്ടായ വധശ്രമം: പ്രതിക്ക് ഒരു വർഷം തടവു വിധിച്ചു

കുഞ്ചാക്കോ ബോബനു നേരെയുണ്ടായ വധശ്രമം: പ്രതിക്ക് ഒരു വർഷം തടവു വിധിച്ചു
kunchackoboban2017-28-1514462290

കൊച്ചി∙ നടൻ കുഞ്ചാക്കോ ബോബനു നേരെ കത്തി വീശി കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിക്കു വിചാരണക്കോടതി ഒരു വർഷം തടവു വിധിച്ചു. തോപ്പുംപടി മൂലങ്കുഴി അത്തിക്കുഴി സ്റ്റാൻലി ജോസഫിനെയാണു (75) മജിസ്ട്രേട്ട് കോടതി ശിക്ഷിച്ചത്.

2018 ഒക്ടോബർ 5നു അർധരാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനു സമീപമാണ് സംഭവം നടന്നത്.കുഞ്ചാക്കോ ബോബനു നേരെ കഠാര വീശി അടുത്ത പ്രതി കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയാണുണ്ടായത്.

കുഞ്ചാക്കോ അടക്കം 8 സാക്ഷികളെ വിസ്തരിച്ച കോടതി നിരീക്ഷണ ക്യാമറാദൃശ്യങ്ങൾ അടക്കം പരിശോധിച്ച ശേഷമാണു ശിക്ഷ വിധിച്ചത്. വധഭീഷണിക്ക് 1 വർഷവും ആയുധ നിരോധന നിയമപ്രകാരം 1 വർഷവും ശിക്ഷ ലഭിച്ചെങ്കിലും രണ്ടും ഒരുമിച്ച് അനുഭവിച്ചാൽ മതി.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം