അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനി; റോയിയ്ക്കും സിലിക്കും സൈനേഡ് നല്‍കി; കുഞ്ഞിന്റെ മരണത്തില്‍ പങ്കില്ലെന്നും ജോളി

അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനി; റോയിയ്ക്കും സിലിക്കും സൈനേഡ് നല്‍കി; കുഞ്ഞിന്റെ മരണത്തില്‍ പങ്കില്ലെന്നും ജോളി
jolicustody

കോഴിക്കോട്: റോയിയുടെ  അമ്മ  അന്നമ്മയെ കൊന്നത് കീടനാശിനി നല്‍കിയാണെന്ന്  പ്രതി ജോളിയുടെ മൊഴി. ഭര്‍തൃപിതവാവിനും ഭര്‍ത്താവ് റോയിയ്ക്കും സിലിക്കും സൈനേഡ് നല്‍കുകയായിരുന്നെന്നും എന്നാല്‍ സിലിയുടെ മകളുടെ മരണത്തില്‍ പങ്കില്ലെന്നും ജോളി മൊഴി നല്‍കി.

സിലിയുടെ മകള്‍ക്ക് സൈനേഡ് നല്‍കിയതായി ഓര്‍മ്മയില്ല. ബാക്കി വന്ന സയനൈഡ് താന്‍ കളഞ്ഞെന്നുമാണ് ജോളി മൊഴി നല്‍കിയത്. എന്നാല്‍ ജോളിയുടെ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.

ആല്‍ഫൈനിന്റെ മരണത്തില്‍ ഒരു തരത്തിലുള്ള പങ്കുമില്ലെന്നാണ് ജോളി പറയുന്നത്. സഹോദരന്റെ ആദ്യകുര്‍ബാന ദിവസം രാവിലെ ബ്രഡ് കഴിച്ച ശേഷം അസ്വസ്ഥത ഉണ്ടാവുകയും ആശുപത്രിയിലെത്തിച്ച് മൂന്നാമത്തെ ദിവസം കുഞ്ഞ് മരണപ്പെടുകയുമായിരുന്നു. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്ന നിലപാടില്‍ തന്നെയാണ് പൊലീസ്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു