പെട്രോൾ, ഡീസൽ വില ഇന്നും വർധിപ്പിച്ചു

0

രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില (Petrol Diesel Price) ഇന്നും വര്‍ദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ധനവ് തുടര്‍ച്ചയായി കുതിക്കുകയാണ്. മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.

12 ദിവസത്തിനിടെ പെട്രോളിന് ലീറ്ററിന് 10.89 രൂപയാണു കൂട്ടിയത്. ഡീസലിന് 10.25 രൂപയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 117.19 രൂപ, ഡീസലിന് 103.97. കൊച്ചിയില്‍ പെട്രോളിന് 115.20 രൂപ, ഡീസലിന് 102.11, കോഴിക്കോട് പെട്രോളിന് 115.36 രൂപ, ഡീസലിന് 102.26 രൂപ.

2021 നവംബര്‍ നാലിന് ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ പെട്രോള്‍, ഡീസല്‍ വില സ്ഥിരത കൈവരിച്ചിരുന്നു. 137 ദിവസത്തെ റെക്കോഡ് മരവിപ്പിക്കല്‍ മാര്‍ച്ച് 22-ന് അവസാനിച്ചു. അതിനുശേഷം പെട്രോള്‍, ഡീസല്‍ വിലകള്‍ നിരന്തരം വര്‍ദ്ധിക്കുകയാണ്.

വെള്ളിയാഴ്ച ജെറ്റ് ഇന്ധന വില 2 ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആഗോള ഊര്‍ജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ് ജെറ്റ് ഇന്ധനവില.

രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങള്‍ക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും വ്യത്യാസമുണ്ട്.

പെട്രോള്‍ ഡീസലിന്റെ പ്രതിദിന നിരക്ക് SMS വഴിയും നിങ്ങള്‍ക്ക് അറിയാനാകും. ഇന്ത്യന്‍ ഓയില്‍ ഉപഭോക്താക്കള്‍ക്ക് RSP എന്ന് 9224992249 എന്ന നമ്പറിലേക്കും ബിപിസിഎല്‍ ഉപഭോക്താക്കള്‍ക്ക് 9223112222 എന്ന നമ്പറിലേക്ക് RSP എന്ന് അയച്ചും വിവരങ്ങള്‍ ലഭിക്കും. അതേസമയം, എച്ച്പിസിഎല്‍ ഉപഭോക്താക്കള്‍ക്ക് 9222201122 എന്ന നമ്പറിലേക്ക് HPPrice എന്നയച്ച് വില അറിയാനാകും.