പെട്രോളിന് വിമാന ഇന്ധനത്തെക്കാൾ അധികവില!

Share

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയ്ക്ക് വിമാനത്തിൽ ഉപയോഗിക്കുന്ന എ.ടി.എഫ്. ഇന്ധനത്തെക്കാൾ 30 ശതമാനം അധികവില. ഞായറാഴ്ചയും ഇന്ധന വില വര്‍ധിച്ചതോടെ ഡൽഹിയിൽ പെട്രോളിന് 105.84 രൂപയും മുംബൈയില്‍ 111. 77 രൂപയുമായി വില ഉയര്‍ന്നു. ഡീസലിന് മുംബൈയില്‍ 102.52 രൂപയാണ് ലിറ്ററിന് വില. രാജ്യത്ത് പല സംസ്ഥാനങ്ങളിലും പെട്രോളിനും ഡീസലിനും 100 രൂപ പിന്നിട്ട് കുതിക്കുകയാണ്.

ഞായറാഴ്ച പെട്രോൾ ലിറ്ററിന് 34 പൈസയും ഡീസൽ 35 പൈസയും കൂട്ടി. തുടർച്ചയായി നാലാം ദിവസമാണ് വർധന. രാജ്യത്ത് ഇന്ധനത്തിന് ഏറ്റവും അധികം വില നല്‍കേണ്ടി വരുന്ന രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോളിന് 117 രൂപയും ഡീസലിന് 106 രൂപയുമാണ് വില. അതേസമയം, വിമാനങ്ങളില്‍ ഉപയോഗിക്കുന്ന ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന് (എടിഎഫ്) 79 രൂപയാണ് ലിറ്ററിന് വില. നേരത്തെ പെട്രോള്‍, ഡീസല്‍ വിലയെ അപേക്ഷിച്ച് എടിഎഫിനായിരുന്നു കൂടുതല്‍ വില.

സെപ്റ്റംബര്‍ മുതല്‍ പെട്രോളിന് 16 തവണയും ഡീസലിന് 19 തവണയും വില കൂടി. രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും പെട്രോള്‍ വില 100 കടന്നു. മധ്യപ്രദേശ്, കേരളം, രാജസ്ഥാന്‍, ഒഡിഷ, ആന്ധ്ര, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, ബിഹാര്‍, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഡീസലിനും 100 കടന്നു. സംസ്ഥാന സര്‍ക്കാറുകള്‍ ചുമത്തുന്ന വാറ്റ് അടക്കം ഉള്‍പ്പെടുന്നതാണ് ഇന്ധന നികുതി.

അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 84.8 ഡോളറായി ഉയര്‍ന്നു. ഒരു മാസം മുമ്പേ 73.51 ഡോളറായിരുന്നു വില. ഏഴ് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയിലാണ് ക്രൂഡ് ഓയില്‍.

Read more

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

സമരക്കളമായി രാജ്യതലസ്ഥാനം; അടിച്ചമർത്താൻ പൊലീസ്, രാഹുലും പ്രിയങ്കയും കസ്റ്റഡിയിൽ

ഡൽഹി: ജന്തർമന്തറിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണർ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തിൽ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

ശ്വേതാ മേനോൻ ടിവികെയിലേക്ക്? വിജയ്‌യുമായി കൂടിക്കാഴ്ച ഉടൻ

നടിയും മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ 'അമ്മ'യുടെ പ്രസിഡന്റുമായ ശ്വേതാ മേനോൻ തമിഴക വെട്രി കഴകത്തിലേക്കെന്ന് സൂചന. കേരള

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

നിറവും രൂപവും മാറ്റാം; വാഹനങ്ങളിൽ ഏഴ് മാറ്റങ്ങൾക്ക് അനുമതി നൽകി സർക്കാർ

വാഹന മോഡിഫിക്കേഷനില്‍ ഏഴ് മാറ്റങ്ങള്‍ക്കു കൂടി അനുമതി നല്‍കി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുടെ നിറവും രൂപവും എന്‍ജിനും ഷാസിയും ഉള്‍പ്പെടെ മാ